രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43,509 പേര്‍ക്ക്‌

July 29, 2021
COVID-19 Cases

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,465 പേര്‍ക്ക്

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 43,509 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ 4,03,840 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 640 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ ഇതുവരെ 4.22 ലക്ഷം പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. ഇന്നലെ 38,465 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 97.38 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: India reports 38,465 new Covid cases