പൊലീസ് ഓഫീസറായി പൃഥ്വിരാജ് സുകുമാരൻ; കൈയടിനേടി കേരള പൊലീസിന്റെ ‘ട്രാപ്പ്’

July 21, 2021

ഒടിടി പ്ലാറ്റ്ഫോമുകളിൽ കൈയടി നേടിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ പൊലീസ് ഓഫീസറായി അഭിനയിച്ച കോൾഡ് കേസ്. അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ് അഭിനയിച്ച ചിത്രത്തിന് ശേഷം വീണ്ടും പൊലീസ് ഓഫീസറായി പൃഥ്വിരാജ് ശബ്ദം നൽകിയ ഹ്രസ്വ ചിത്രമാണ് ട്രാപ്പ്. ഹണി ട്രാപ്പിന്റെ ചതിക്കുഴികളിൽ അകപ്പെടാതെ മുന്നറിയിപ്പ് നൽകികൊണ്ടുള്ള ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത് കേരള പൊലീസാണ്.

പ്രസാദ് പരപ്പുറത്ത് ശരത് കോവിലകം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അരുണ്‍ വിശ്വൻ ആണ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ സ്വന്തം വീട്ടിൽ വെടിയേറ്റ് മരണപ്പെടുന്നതും അതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Read also: ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ’; സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ മനോഹര ഗാനവുമായി കൊച്ചുപാട്ടുകാർ

‘കരുതിയിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളേറെയാണ്… സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

Story Highlights: prithviraj short film trapp