ഡ്രൈവിങ് ലൈസന്‍സിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടനായി അക്ഷയ് കുമാര്‍ എത്തുന്നു. സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെ ഇമ്രാന്‍ ഹാഷ്മിയും അവതരിപ്പിക്കും. രാജ് മേഹ്ത ആണ് ഹിന്ദിയില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ഹിന്ദി റിമേക്കിന്റെ നിര്‍മാണം.

Read more: രസകരമായ നൃത്തപ്രകടനവുമായി ഗോകുല്‍ സുരേഷ്; പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ച് ഗഗനചാരി ടീം

ജീന്‍ പോള്‍ ലാല്‍ ആണ് ഡ്രൈവിങ് ലൈസന്‍സിന്റെ സംവിധാനം നിര്‍വഹിച്ചത്. സച്ചിയുടേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മിയ, ദീപ്തി സതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Driving Licence Hindi Remake