വാഹനാപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളും, അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

 • ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.
 • മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.
 • ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് ഓവർടേക്ക് ചെയ്യുക.
 • വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്യാതിരിക്കുക.
 • മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച് ഓവർ ടെക്ക് ചെയ്യാതിരിക്കുക.
 • വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോടുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:

 • വാഹനത്തിന്റെ ബ്രെയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം.
 • ബ്രേക്ക് ഇല്ലെന്ന് അറിയുന്നതോടെ ആദ്യം ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക.
 • ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത.
 • സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക.
 • എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
 • വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

എന്നാൽ വാഹനത്തിന് ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.

വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അമിത സ്പീഡ് കുറയ്ക്കുക. കാരണം അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി.

പാർക്കിങ്ങിലെ അശ്രദ്ധ; നാലാം നിലയിൽ നിന്നും കാർ താഴേക്ക് പതിക്കാതിരുന്നത് അത്ഭുതകരമായി, വീഡിയോ

അശ്രദ്ധ മൂലം ദിവസവും സംഭവിയ്ക്കുന്ന അപകടങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് വാഹനാപകടങ്ങൾ. അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസുമൊക്ക അതീവ ജാഗ്രതാ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരാറുണ്ട്. എന്നാൽ അപകടങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിച്ചുവരികയാണ്. ഇപ്പോഴിതാ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പാർക്കിങ് സ്പേസിൽ വളരെ പണിപ്പെട്ട് വാഹനങ്ങൾ പാർക്കുചെയ്യുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും നാം കാണാറുണ്ട്. ഇപ്പോഴിതാ പാർക്കിങ് സ്പേസിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധമാണ് വൈറലാകുന്നത്.

കെട്ടിടത്തിന്റെ നാലാം നിലയിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനം പുറകോട്ട് എടുക്കുന്നതിനിടെയാണ് മതിൽ തകർത്ത് വാഹനം താഴേക്ക് പതിക്കാൻ ഒരുങ്ങിയത്. കാറിൻറെ പിറകിലെ രണ്ട് ടയറുകളും പൂർണമായും കെട്ടിടത്തിൽ നിന്നും പിറത്തേക്ക് വീണു. എന്നാൽ അത്ഭുതകരമായി വാഹനം അവിടെ ഓഫായി നിൽക്കുകയായിരുന്നു.

പിന്നീട് ഡ്രൈവർ സുരക്ഷിതനായി പുറത്തേക്ക് വരുന്നതും, ആളുകൾ ഓടിക്കൂടുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. എന്തായാലും വാഹനം അവിടെ പിടിച്ചുനിർത്തിയത് ദൈവത്തിന്റെ അത്ഭുത കരങ്ങൾ ആണെന്നും. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു അപകടം ഒഴിവായതെന്നുമടക്കം നിരവധി അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

 

ഇനി മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്‌ക്കേണ്ട; ഡിസംബർ ഒന്നു മുതൽ ‘ഫാസ്ടാഗ്’ സംവിധാനം പ്രാബല്യത്തിൽ

വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ ഒന്നും രണ്ടുമല്ല നിരവധി പ്രശ്നങ്ങളാണ് നാം ദിവസവും നേരിടുന്നത്. അതിൽ പ്രധാനമാണ് ടോൾ. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഒരുപാട് സമയം നാം ചിലവഴിക്കാറുണ്ട്. എന്നാൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്ക്കാതെ ഡിജിറ്റലായി പണം അടയ്ക്കാനുള്ള ‘ഫാസ്ടാഗ്’ എന്ന പുതിയ സൗകര്യം ഒരുക്കുകയാണ് സർക്കാർ. ഡിസംബർ ഒന്നു മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.

ഫാസ്ടാഗിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം– റിയർവ്യൂ മിററിന്റെ പിൻ ഭാഗത്തായി വാഹനത്തിനകത്ത് ഒരു സ്റ്റിക്കർ ഒട്ടിക്കുന്നു. വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്നും ടോൾ തനിയെ അടയ്ക്കപ്പെടും.

ഫാസ്ടാഗ് സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസയിൽ ചിലവിടുന്ന സമയം, ആ സമയം വാഹനത്തിൽ നിന്നും പുറത്തേക്ക് പോകുന്ന ഇന്ധനം, വായു മലിനീകരണം എന്നിവ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം ടോളിൽ പണം കൈകാര്യം ചെയ്യേണ്ട ആവശ്യവും ഇല്ലാതാവും.

Read also: താരിഫ് വർധന: ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്നാണ് ഇന്ത്യയിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി നേരിട്ട് നടത്തുന്ന ഫാസ്ടാഗ് സേവന കേന്ദ്രങ്ങളിലൂടെയാണ് ഫാസ്ടാഗ് സൗജന്യമായി ലഭ്യമാകുന്നത്. രാജ്യത്തെ പ്രമുഖ ടോൾ പ്ലാസകൾക്ക് സമീപം നാഷണൽ ഹൈവേ സേവന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നു വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എന്നാൽ പിന്നീട് ഇതിൽ റീചാർജ് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാം.

യാത്രയും സംഗീതവും; അറിഞ്ഞിരിക്കാം ചില യാത്രാവിശേഷങ്ങൾ

യാത്രകളും സംഗീതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നതാണ്.  യാത്രകളിൽ മനോഹരമായ ഗാനങ്ങൾ കേൾക്കുന്നതും യാത്രകളെ കൂടുതൽ സുന്ദരമാക്കാറുണ്ട്. എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ സംഗീതം ആസ്വദിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമോ എന്ന തരത്തിലുള്ള സംശയങ്ങൾ പലർക്കും ഉണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ പാട്ടുകേൾക്കുന്നത് ഡ്രൈവിങ് സ്ട്രെസ് പൊതുവെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ട്രാഫിക് ബ്ലോക്കുകളിൽ കിടക്കുമ്പോഴും, ദൂരയാത്രകൾ ചെയ്യുമ്പോഴും അനുഭവിക്കേണ്ടി വരുന്ന സ്‌ട്രെസിനും മടുപ്പിനും ഉള്ള പ്രതിവിധിയാണ് സംഗീതം. അതുപോലെ പാട്ട് ആസ്വദിക്കുന്നത് ആരോഗ്യത്തിനും ഹൃദയത്തിനും ഒരുപോലെ ആശ്വാസം പകരുമെന്നും പഠനങ്ങൾ പറയുന്നു.

Read also: ‘റോബോട്ട് അപ്പോൾ ക്രിസ്ത്യാനി ആണല്ലേ..’; കൗതുകമുണർത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഒരു രംഗമിതാ, വീഡിയോ

അതേസമയം വാഹനാപകടങ്ങൾ ഇന്ന് വളരെയധികമാണ്. അമിത വേഗതയും അശ്രദ്ധയും മൂലവും ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെട്ടും അപകടങ്ങൾ സംഭവിക്കുന്ന വർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ. വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അതുപോലെ അമിത സ്പീഡും കുറയ്ക്കുക. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായും ധരിക്കുക.

മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുള്ള നിയമങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ  നിർബന്ധമായും പാലിക്കണം. കാരണം ഒരു നിമിഷത്തെ അശ്രദ്ധ മതി ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാകാൻ.

 

 

പെട്രോള്‍ പമ്പിലേക്ക് ‘പറന്ന്’ കയറുന്ന കാര്‍; അപകടകാരണം അമിതവേഗം: വൈറല്‍ വീഡിയോ

അശ്രദ്ധയും അമിതവേഗതയുമാണ് പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില വാഹനാപകടങ്ങളുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നതും.

ഇപ്പോഴിതാ പെട്രോള്‍ പമ്പിലേക്ക് പറന്നുകയറുന്ന ഒരു കാറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും അമിത വേഗതയാണ് ഈ അപകടത്തിന്റെ കാരണമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാകും. അമിത വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രെട്രോള്‍ പമ്പിലേക്ക് പറന്ന് കയറുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങുന്നത് വീഡിയോയില്‍ കാണാം.

Read more:ഇനി ഫോണുകൾക്കും സ്പർശനമറിയാം; കൃത്രിമ ചർമ്മം നിർമ്മിച്ച് ശാസ്ത്രലോകം: വീഡിയോ

അമിതവേഗത പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹനം ഓടിക്കുമ്പോള്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ (അമിത വേഗത ഒഴിവാക്കിയാല്‍) ഒരു പരിധിവരെ വാഹനാപകടങ്ങള്‍ ഓഴിവാക്കാന്‍ സാധിക്കും.

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചാല്‍…! വൈറലായി പൈലറ്റ് പകര്‍ത്തിയ വീഡിയോ

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കാറുണ്ട്. പക്ഷി ഇടിച്ചാല്‍ വിമാനം അപകടത്തില്‍ പെടുമോ എന്നത് പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്. പക്ഷി ഇടിച്ചുണ്ടായ ചില വിമാന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിക്കുന്ന ഒരു വീഡിയോ.

ബോയിങ് 737 വിമാനത്തിന്റെ കോക്പിറ്റിലിരുന്ന പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം ഇങ്ങനെ: വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു പൈലറ്റുമാരില്‍ ഒരാള്‍. ഇതിനിടെയില്‍ വിമാനത്തിലേക്ക് അതിശക്തമായി പക്ഷി വന്നിടിക്കുകയായിരുന്നു. അതിവേഗത്തില്‍ പക്ഷി വന്നിടിച്ചപ്പോള്‍ പൈലറ്റിന്റെ കൈയില്‍ നിന്നും ഫോണ്‍ താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

അതേസമയം സാധാരണഗതിയില്‍ വിമാനം പറന്ന് ഇറങ്ങുമ്പോഴോ പറന്നുയരുമ്പോഴോ ആണ് വിമാനത്തില്‍ പക്ഷികള്‍ ഇടിക്കാറ്. ഈ രണ്ട് സമയങ്ങളിലും കാര്യമായ ദിശാമാറ്റങ്ങള്‍ വിമാനം വരുത്താറില്ല. അതുകൊണ്ടാണ് നിര്‍ദ്ദിഷ്ട പാതയില്‍ പക്ഷികളുണ്ടെങ്കില്‍ ഇടിക്കുന്നത്. പരമാവധി 150 മീറ്ററില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നാണ് പക്ഷി ഇടിച്ചുണ്ടായ വിമാനാപകടങ്ങളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Read more:‘ആ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്തുവച്ച് സമൂഹത്തോട് അവൾ വിളിച്ചുപറഞ്ഞു ഞങ്ങൾക്ക് നീതി വേണം’; ഹൃദയംതൊട്ട് സന്തോഷ് കീഴാറ്റൂരിന്റെ നാടകം, വീഡിയോ

എന്നാല്‍ പക്ഷികളുടെ ഇടിയെ അതിജീവിക്കാന്‍ തക്കവണ്ണം കരുത്തുണ്ട് വിമാനത്തിനും അവയുടെ എഞ്ചിനും. മൂന്നര കിലോയില്‍ കുറഞ്ഞ ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തെ അല്പംപോലും ബാധിക്കുകയില്ല. ഇരട്ട എഞ്ചിനില്‍ ഒന്നിന്റെ പ്രവര്‍ത്തനത്തിന് തടസം സംഭവിച്ചാലും വിമാനത്തിന് സഞ്ചരിക്കാനാവും. എഞ്ചിനു പുറമെ കോക്പിറ്റിന്റെ ജനലിലും പക്ഷികള്‍ ഇടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്നു പാളികളായാണ് കോക്പിറ്റിന്റെ ജനാലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കോക്പിറ്റിന്റെ ജനാലയ്ക്കും പക്ഷികളുടെ ഇടി പ്രശ്‌നമാകാറില്ല. പക്ഷി ഇടിച്ചുണ്ടായ അപകടങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.

ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ

സൈറണ്‍ ഇട്ടുകൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകള്‍ പലപ്പോഴും നാം കാണാറുണ്ട്. ഒരു ജീവനു വേണ്ടിയുള്ള പാച്ചിലാണ് ഓരോ ആബുംലന്‍സും. സൈറനിട്ടുവരുന്ന ആംബുലന്‍സിന് എപ്പോഴും മുന്‍ഗണന കൊടുക്കണമെന്ന് അറിയാമെങ്കിലും പലപ്പോഴും പലരും ആംബുലന്‍സിനെ അവഗണിക്കാറാണ് പതിവ്.

ആംബുലന്‍സും ബസും കൂട്ടിയിടിച്ചുണ്ടായ ഒരു അപകട വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ബസ് ഡ്രൈവര്‍ മനപൂര്‍വ്വമാണോ അപകടമുണ്ടാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിഗ്നല്‍ ലഭിച്ചതിന് ശേഷമാണ് ബസ് മുമ്പോട്ടെയ്ക്ക് എടുത്തത്. എങ്കിലും സൈറണ്‍ ഇട്ടു വന്ന ആംബുലന്‍സിന് പരിഗണന നല്‍കണം എന്നാണ് സോഷ്യല്‍മീഡിയയില്‍ അധികം ആളുകളും അഭിപ്രായപ്പെടുന്നത്.

Read more:ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ സംഭവം: രക്ഷകനായത് ഓട്ടോഡ്രൈവര്‍; ഉദ്യോഗസ്ഥര്‍ ഭയപ്പെട്ട് മാറിനിന്നു: വീഡിയോ

ആംബുലന്‍സിന് മുമ്പില്‍ വേണ്ടത്ര ക്ഷമ കാണിക്കാതിരിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. എമര്‍ജന്‍സി ലൈറ്റിട്ട് സൈറണ്‍ മുഴക്കി വരുന്ന ആവശ്യ സര്‍വ്വീസ് വാഹനങ്ങളായ ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍, പൊലീസ് വാഹനങ്ങള്‍ എന്നിവ ഏത് ദിശയില്‍ വന്നാലും നിരത്തുകളില്‍ ഇത്തരം വാഹനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ആംബുലന്‍സിന് വഴി മാറിക്കൊടുത്തില്ലെങ്കില്‍ അത് ട്രാഫിക് നിയമ ലംഘനമാണ്.

പതുക്കിയ ട്രാഫിക് നിയമപ്രകാരം ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപയാണ് പിഴ. വീഡിയോയില്‍ കാണുന്ന അപകടം കോഴിക്കോട് വടകരയിലാണ് നടന്നത്.

ഒരു വാഹനത്തിന്റെ അശ്രദ്ധ, അപകടം സംഭവിച്ചത് മറ്റൊരു വാഹനത്തിന്: വൈറല്‍ വീഡിയോ

വാഹനാപകടങ്ങള്‍ ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അശ്രദ്ധയാണ് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് ഇടയാകുന്നത്. ചില ഡ്രൈവര്‍മാരുടെ അശ്രദ്ധ ചിലപ്പോഴൊക്കെ മറ്റ് പല വാഹനങ്ങളുടെയും അപകടത്തിന് കാരണമാകാറുണ്ട്. ഇത്തരത്തില്‍ സംഭവിച്ച ഒരു വാഹന അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

റഷ്യയിലാണ് സംഭവം. വാഹനങ്ങള്‍ എല്ലാം റോഡിലൂടെ സുഗമമായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ റോഡിന്റെ അരികത്തായി നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ മറ്റ് വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് റോഡിലേയ്ക്ക് എടുത്തു. എന്നാല്‍ ഈ വാഹനത്തില്‍തട്ടി മറ്റൊരു വാഹനം തലകീഴായ് മറിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളൊന്നും സംഭവിയ്ക്കാതിരുന്നത് ഭാഗ്യം.

Read more:കാന്‍സര്‍ കാല് കവര്‍ന്നു; തളരാതെ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അഞ്ജലി: വീഡിയോ

അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പ്രധാന റോഡിലേയ്ക്ക് കയറും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത്തരം അശ്രദ്ധകള്‍ പലതരത്തിലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് തൊട്ടരികിലായി മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.