അഴകുള്ള തലമുടിയ്ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

പെണ്ണിനഴക് മുടിയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും മുടിയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. അഴകുള്ള മുടി ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല. മുടിയുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കാന്‍ മിക്കവരും തയാറുമാണ്. ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

നെല്ലിക്ക: കാണാന്‍ കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. മുഖകാന്തിക്കും ഉത്തമമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

ഇലക്കറികള്‍: ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുടെ അറ്റംപൊട്ടുന്നത് തടയുന്നതിനും ഇലക്കറികള്‍ സഹായിക്കുന്നു. മുരിങ്ങയിലയും ചീരയിലയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും.

കറിവേപ്പില: ഇലക്കറികള്‍ പോലെതന്നെ കറിവേപ്പില ധാരാളമായി അടങ്ങിയ കറികള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടി സമൃദ്ധമായി വളരുന്നതിനും കറിവേപ്പില ഉത്തമമാണ്.

മത്സ്യങ്ങള്‍: പ്രോട്ടീനും കാല്‍സ്യവും ധാരളമടങ്ങിയ മത്സ്യങ്ങള്‍ ഇന്ന് സുലഭമാണ്. ഇവ മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. മുടി കൊഴിയുന്നത് തടയാനും പുതിയ മുടി കിളിര്‍ക്കുന്നതിനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

ധാന്യങ്ങള്‍: തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതും മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും. ആന്റി ഓക്‌സിഡന്റുകളും വിറ്റമിന്‍ ഈ-യും ഇത്തരം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിന് തക്കാളി

മുഖ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് ഒരു വെല്ലുവിളി തന്നെയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ മുഖവും ചർമവും ശ്രദ്ധിക്കാൻ ആർക്കും സമയമുണ്ടാകില്ല. എന്നാൽ വെറും തക്കാളി മാത്രം മതി മുഖത്തെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ.

മുഖക്കുരു ഒരു വലിയ പ്രതിസന്ധി തന്നെയാണ്. എന്നാൽ തക്കാളി നീര് കൊണ്ട് ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ നിയ്രന്തിക്കാം. തക്കാളി നീര് സ്ഥിരമായി മുഖത്ത് പുരട്ടിക്കോളു, മുഖക്കുരു പമ്പ കടക്കും.

മുഖത്തുണ്ടാകുന്ന സുഷിരങ്ങൾക്കും മാറ്റമുണ്ടാക്കാൻ തക്കാളി നീരിന് സാധിക്കും. മുഖത്തെ സുഷിരങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. ചെളിയടിഞ്ഞിരുന്ന് വലിയ സൗന്ദര്യ പ്രശ്നങ്ങൾ ഈ സുഷിരങ്ങൾ സൃഷ്ടിക്കും. തക്കാളി നീര് പുരട്ടുമ്പോൾ സുഷിരങ്ങൾ താനേ ഇല്ലാതാകും.

Read More:അണ്ടർ 19 ലോകകപ്പ്- ശ്രീലങ്കയെ തകർത്ത് ഇന്ത്യ

20 മിനിറ്റ് നേരത്തേക്ക് തക്കാളി നീര് തേച്ച് പിടിപ്പിച്ച് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി. വലിയ മാറ്റമുണ്ടാകും. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്‌താൽ മതി. മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി നീര് സഹായിക്കും.

‘ഫേഷ്യലോ ത്രെഡിങ്ങോ ചെയ്തിട്ട് വർഷങ്ങളായി’- നമിത പ്രമോദ്

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. വളരെ ഉയരവും അതിനൊത്ത ശരീരവുമുള്ള നമിത പക്ഷെ, സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ഫേഷ്യലോ ത്രെഡിങ്ങോ ചെയ്യാറില്ലെന്നു പറയുന്നു.

‘ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല’- നമിത പറയുന്നു.

‘അൽ മല്ലു’വിൽ നവാഗതനായ ഫാരിസ് ആണ് നമിതയുടെ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More:മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ താരം ‘ഷൈലോക്കി’ലൂടെ വീണ്ടും എത്തുന്നു…

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മാർഗം കലിയിലായിരുന്നു നമിത ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.

മിസ്സിസ് യൂണിവേഴ്‌സ് 2019ൽ അംഗീകാരം നേടി മലയാളി യുവതി

മിസ്സിസ് യൂണിവേഴ്‌സ് 2019ൽ സോളിഡാരിറ്റി കിരീടം നേടി മലയാളി യുവതി. മിഡിൽ ഈസ്റ്റിനെ പ്രതിനിധീകരിച്ചാണ് ഇഷ ഫർഹാ ഖുറൈഷി മത്സരത്തിൽ പങ്കെടുത്തത്. 93 മത്സരാർത്ഥികളാണ് പങ്കെടുത്തത്.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ ഇഷ ദുബായിലാണ് താമസിക്കുന്നത്. ഭർത്താവ് ഷാഫി ഖുറൈഷിയും മകൻ നാലുവയസുകാരൻ അബ്രഹാം ഖുറൈഷിയും ഇഷയ്ക്ക് ഒപ്പം ദുബായിയിലാണ് സ്ഥിര താമസം.

Read More:ഇനി പറയേണ്ടി വരും’ അവിടെ ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു’ എന്ന്…

സാമൂഹ്യ സേവന രംഗത്തും സജീവമാണ് ഇഷ. ചൈനയിലെ ഗാംഗ്ഷൗവിലുള്ള ഏഷ്യന്‍ ഗെയിംസ് വേദിയായ നാന്‍ഷയായിലാണ് മത്സരം നടന്നത്. ഐ ടി രംഗത്തുള്ള ഇഷ, ദുബായിൽ ടെക്‌നോളജി മാനേജർ ആണ്.

‘ബ്ലാക്ക് ഹെഡ്സ്’ ചെറുക്കാൻ വഴിയുണ്ട്

ഒരു പ്രധാന സൗന്ദര്യ പ്രശ്‍നം തന്നെയാണ് ബ്ലാക്ക് ഹെഡ്സ്. എണ്ണമയമുള്ള ചർമക്കാരിലാണ് ഇത്തരത്തിൽ ബ്ലാക്ക് ഹെഡ്സ് കാണുന്നത്. കറുത്ത നിറത്തിൽ മൂക്കിന്റെ സമീപഭാഗങ്ങളിലായി കാണുന്ന കറുത്ത കുത്തുകളാണ് ബ്ലാക്ക് ഹെഡ്സ് എന്ന് പറയുന്നത്. ഇതിനു ചില പ്രതിവിധികളുമുണ്ട്.

എണ്ണമയമാണ് പ്രധാന വില്ലൻ. അതിനാൽ ആവിപിടിക്കാൻ ശ്രമിക്കുക. മുഖം നന്നായി വിയർത്ത ശേഷം വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക. എണ്ണ മയം മാറാൻ ഇടക്ക് ഫേസ്‌പാക്ക് അണിയുന്നതും നല്ലതാണ്. പഴങ്ങളോ പച്ചക്കറികളോ ഉപയോഗിച്ച് ഫേസ്‌പാക്ക് ചെയ്യാം.

ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് തേൻ പുരട്ടി ഉണങ്ങിയ ശേഷം മുകളിലേക്ക് ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. നാരങ്ങാ നീര് പതിനഞ്ചു മിനിറ്റോളം മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയിലെ അമ്ല ഗുണം ബ്ലാക്ക് ഹെഡ്സ് നീക്കാൻ സഹായിക്കുന്നു.

Read More:‘കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലെന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു’- കോളേജ് കാല ചിത്രവുമായി അശ്വതി

നല്ല തെളിഞ്ഞ വെള്ളത്തിൽ ദിവസവും രണ്ടു തവണയെങ്കിലും മുഖം കഴുകുന്നത് ഉത്തമമാണ്. അത് തീർച്ചയായും ചെയ്‌താൽ എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും ആശ്വാസമുണ്ടാകും. പഞ്ചസാരയിൽ പനിനീര് ചേർത്ത് അമർത്തി മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്. മുകളിലേക്കാണ് മസ്സാജ് ചെയ്യേണ്ടത്.

ചര്‍മ്മ സംരക്ഷണത്തിന് ഐസ് ക്യൂബ്

വെയിലേറ്റു മങ്ങാതെ സൗന്ദര്യത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികസമയം കളയേണ്ടിവരിക എന്നതും പലര്‍ക്കും പ്രയാസകരമാണ്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഒരു ഐസ് ക്യൂബ് മതി. കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ അത്ര നിസ്സാരക്കാരനല്ല ഐസ് ക്യൂബ്.

അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. അതേസമയം ഐസ് ക്യൂബ് ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധയും ആവശ്യമാണ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. ഐസ് ക്യൂബ് നേരിട്ട് ഉരയ്ക്കുന്നത് ചര്‍മ്മത്തിനു അത്ര നല്ലതല്ല. മാത്രമല്ല ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്‌തേക്കാം.

Read more: ‘റാം’ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകന്‍

ചര്‍മ്മം നന്നായി വൃത്തിയാക്കിയതിന് ശേഷമാണ് ഐസ് ക്യൂബ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നതിനും ഐസ് ക്യൂബ് ഉത്തമമാണ്. മുഖത്തെ തടിപ്പും പാടുകളും മാറ്റുന്നതിനും ഐസ് ക്യൂബ് ഉപയോഗിക്കാം. മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവര്‍ ഇടയ്ക്ക് തുണിയില്‍ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പ സമയം വയ്ക്കുന്നത് മുഖക്കുരുവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

Read more: ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍

ത്രെഡിങിനും വാക്‌സിങിനുമൊക്കെ ശേഷവും ഐസ് ക്യൂബ് ഉപയോഗിക്കുന്നത് നല്ലതാണ്. അതേസമയം ഐസ് ക്യൂബ് അധികനേരം ചര്‍മ്മത്തില്‍ ഉരയ്ക്കാനോ വയ്ക്കാനോ പാടില്ല. ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന ഐസ് ക്യൂബാണ് ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ ഉത്തമം.

നെയ്യ് കൊണ്ട് അതിജീവിക്കാം, സൗന്ദര്യ പ്രശ്നങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ് സ്ത്രീകൾ. മുഖത്ത് ഒരു കുരുവോ പാടോ വന്നാൽ അവർ അത്യധികം മാനസിക സംഘര്ഷത്തിലാകും. പലതരം വസ്തുക്കൾ മുഖ സൗന്ദര്യത്തിനായി പരീക്ഷക്കാറുള്ള പലർക്കും വീട്ടിൽ തന്നെയുള്ള നെയ്യുടെ ഗുണങ്ങൾ അറിയില്ല. നല്ലൊരു മോയ്സചറൈസറാണ് നെയ്യ്. മുഖത്തിനും ശരീരത്തിനും തലമുടിക്കുമൊക്കെ ഒരുപോലെ ഗുണപ്രദമാണ് നെയ്യ്.

ശരീരത്തിന് തിളക്കം നിലനിർത്താൻ നെയ്യ് സഹായിക്കും. ശരീരത്തിന് പുറമെ പുരട്ടുന്നതിനൊപ്പം ഉള്ളിൽ കഴിക്കുകയും ചെയ്യാം. അല്പം നെയ്യ് ചോറിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ നെയ്യ് വളരെ നല്ലൊരു ഉപാധിയാണ്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും കറുപ്പ് സമ്മാനിക്കും. ഇതുമാറാനായി അല്പം നെയ്യ് കറുപ്പുള്ള ഭാഗത്ത് പുരട്ടി മസ്സാജ് ചെയ്തതിനു ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കോട്ടൺ തുണി കൊണ്ട് തുടച്ച് കളയുക.

Read More: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വാഴക്കൂമ്പ് 

ചുണ്ടിന്റെ വരൾച്ച മാറ്റാൻ നെയ്യ് ഉപയോഗിക്കാം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി അല്പം നെയ്യ് ഉപയോഗിച്ച് ചുണ്ടിൽ മസ്സാജ് ചെയ്യുക. ഇത് പതിവായി ചെയ്‌താൽ ചുണ്ട് വരണ്ടുണങ്ങുന്നത് മാറും.

മുടി തഴച്ച് വളരണോ? എങ്കിൽ ഇടക്കിടക്ക് വെട്ടി കളഞ്ഞോളു..

ഇന്ന് മുടി നീട്ടി വളർത്തുന്നവർ കുറവാണെങ്കിലും മുട്ടറ്റം മുടിയൊക്കെ സ്വപ്നം കാണുന്നവരാണ് അധികവും. തിരക്കിട്ട ജീവിതരീതിയും മറ്റും ചിട്ടയോടെ മുടി ശ്രദ്ധിക്കുന്നതിൽ നിന്നും അകറ്റി നിർത്തുന്നു. എങ്കിലും മുടി സ്വപ്നം ആരും മാറ്റിവെയ്ക്കാറുമില്ല.

മുടി വളരാൻ പരീക്ഷിക്കാത്ത എണ്ണകളും , മരുന്നുകളും കാണില്ല. എന്നാൽ എല്ലാത്തിനും അടിസ്ഥാനമായി ഒരേയൊരു കാര്യം ചെയ്താൽ മുടി തഴച്ച് വളരും. മുടി കൃത്യമായ ഇടവേളകളിൽ വെട്ടുക.

Read More:‘അന്ന് അഭിനയിക്കാൻ വയ്യെന്ന് പറഞ്ഞു മുറിയടച്ചിരുന്നു; മോഹൻലാൽ കാത്തിരുന്നു’ – ഇനി നേരിൽ കണ്ടാൽ മണിയ്ക്ക് ഇഷ്ടതാരത്തോട് പറയാനുള്ളത് ഇത്രമാത്രം..

താരനും, പൊടിയും, അഴുക്കും മാത്രമല്ല മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ. മുടി വിണ്ടുകീറുന്നതും, നനഞ്ഞ മുടി കെട്ടിവെയ്ക്കുന്നതിലൂടെ സംഭവിക്കുന്ന കേടുപാടുകളുമുണ്ട്. മുടി വെട്ടി കളയുകയല്ലാതെ ഇതിനൊരു പരിഹാരവുമില്ല. കാരണം വിണ്ടുകീറലുകൾ മറ്റു മുടിയുടെ ആരോഗ്യത്തെയും ബാധിക്കും.അതിനാൽ തന്നെ ഇടയ്ക്കിടക്ക് മുടി വെട്ടി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം.