ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു

അന്‍പതാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ് ഇത്തവണത്തെ മേള. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം കരണ്‍ ജോഹര്‍ ഉദ്ഘാടന ചടങ്ങില്‍ അവതാരകനായെത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനികാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിച്ചു.

ഈ മാസം 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 9000ല്‍ അധികം ആളുകള്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഗോരന്‍ പാസ്‌കലോവിക് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇത്. മൊഹ്‌സിന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദര്‍’ ആണ് സമാപന ചിത്രം.

ഇത്തവണ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 26 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കുക. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. മലയാളത്തില്‍ നിന്നും മനു അശോകന്‍ സംവിധാനം നിര്‍വഹിച്ച ‘ഉയരെ’, ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

അന്‍പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഈ മാസം 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 9000-ല്‍ അധികം ആളുകള്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനികാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കും. ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഗോരന്‍ പാസ്‌കലോവിക് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇത്. മൊഹ്‌സിന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദര്‍’ ആണ് സമാപന ചിത്രം.

Read more: പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ

ഇത്തവണ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 26 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കുക. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. മലയാളത്തില്‍ നിന്നും മനു അശോകന്‍ സംവിധാനം നിര്‍വഹിച്ച ‘ഉയരെ’, ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വിശാലിനൊപ്പം ‘ആക്ഷനില്‍’ താരമായി തമന്നയും; ചിത്രത്തിലെ ഒരു രംഗംമിതാ: വീഡിയോ

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്.

നവംബര്‍ 15 മുതലാണ് ‘ആക്ഷന്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തമന്നയും വിശാലുമാണ് ഈ രംഗത്തിലെ പ്രധാന ആകര്‍ഷണം. വിശാലിനൊപ്പം തമന്നയുടെ അഭിനയത്തേയും  പ്രശംസിക്കുകയാണ് പ്രേക്ഷകര്‍.

Read more:‘എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്’ സുപ്രിയയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകളുമായി പൃഥ്വിരാജ്: വീഡിയോ

സുന്ദര്‍ സി ആണ് ‘ആക്ഷന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ആക്ഷന്‍ എന്ന സിനിമയുടെ നിര്‍മാണം. ഡൂഡ്‌ലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പേര് പോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ആക്ഷന്‍’.

കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റത്തെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഐശ്വര്യ ലക്ഷ്മിയുടെ അഭിനയത്തെ നിരവധിപ്പേര്‍ പ്രശംസിക്കുന്നുണ്ട്.

‘പണ്ട് പാടവരമ്പത്തിലൂടെ’; ജോസഫിലെ ആ ഹിറ്റ് പാട്ട് പിറന്നതിങ്ങനെ: മെയ്ക്കിങ് വീഡിയോ

ജോജു എന്ന മഹാപ്രതിഭ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ ചിത്രമാണ് ‘ജോസഫ്’. എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.’ പണ്ട് പാടവരമ്പത്തിലൂടെ….’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകരും ഏറ്റുപാടി.

‘ജോസഫ്’ എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംവിധായകന്‍ എം പത്മകുമാര്‍ ‘പണ്ട് പാടവരമ്പത്തിലൂടെ…’ എന്ന ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വീഡിയോയില്‍ ജോജുവിന്റെ ചില സംഭാഷണങ്ങളുമുണ്ട്.

ജോജു ജോര്‍ജും ബനഡിക്ട് ഷൈനും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചുനില്‍ക്കുന്നു. സൗഹൃദത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്താണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

Read more:‘രായപ്പനായി’ അതിശയിപ്പിച്ച് വിജയ്; ബിഗിലിലെ ആ രംഗമിതാ: വീഡിയോ

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് നിര്‍മ്മാണം. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രിയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും രജിഷ വിജയനും; സംവിധാനം ജിബു ജേക്കബ്ബ്; ‘എല്ലാം ശരിയാകും’ ഒരുങ്ങുന്നു

മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘എല്ലാം ശരിയാകും’ എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലിയും രജിഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.

അതേസമയം ‘ആദ്യരാത്രി’ എന്ന ചിത്രമാണ് ജിബു ജേക്കബ്ബിന്റെ സംവിധാനത്തില്‍ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. ബിജു മേനോന്‍ നായക കഥാപാത്രമായെത്തിയ ‘ആദ്യരാത്രി’ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അജു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

‘അസുരന്‍’ തെലുങ്ക് പതിപ്പില്‍ മഞ്ജുവിന് പകരം ശ്രിയ ശരണ്‍

ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘അസുരന്‍’. ധനുഷ് നായകനായെത്തിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ നായികാ കഥാപാത്രമായെത്തുന്നു. മഞ്ജു വാര്യരുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ‘അസുരന്‍’. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

തെലുങ്കിലേക്ക് ‘അസുരന്‍’ റിമേക്ക് ചെയ്യപ്പെടുന്നുണ്ട്. വെങ്കടേഷാണ് തെലുങ്ക് പതിപ്പില്‍ നായക കഥാപാത്രമായെത്തുന്നത്. മഞ്ജുവിന് പകരം ശ്രിയ ശരണ്‍ ആയിരിക്കും തെലുങ്ക് റീമേക്കില്‍ നായികയായെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ‘അസുരന്‍’. മഞ്ജു വാര്യര്‍ അനശ്വരമാക്കിയ പച്ചൈമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടി. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന സാധാരണക്കാരന്റെ ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Read more:ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനുണ്ട്’. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

വിശാല്‍ നായകനായി ‘ആക്ഷന്‍’; ചിത്രങ്ങള്‍ കാണാം

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്. റിലീസിനൊരുങ്ങുകയാണ് ചിത്രം. നവംബര്‍ 15 ന് ആക്ഷന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ലൊക്കേഷന്‍ സ്റ്റില്ലുകള്‍. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ആക്ഷന്‍ എന്ന സിനിമയുടെ നിര്‍മ്മാണം. ഡൂഡ്‌ലി ഛായാഗ്രഹണം നിർവഹിക്കുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.പേര് പോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ‘ആക്ഷന്‍’. കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആക്ഷന്‍ നവംബര്‍ 15 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ ‘ബ്രദേഴ്‌സ് ഡേ എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അവസാനമായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന്റെ സംവിധായകന്‍.

സംസ്ഥാനത്ത് നാളെ സിനിമാ ബന്ദ്

സംസ്ഥാനത്ത് നാളെ (നവംബര്‍ 14) ന് സിനിമാ ബന്ധ്. സിനിമാ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം അടക്കം നാളെ നിര്‍ത്തിവെക്കാനാണ് തീരുമാനം. അതേസമയം ജിഎസ്ടിക്കു പുറമെ സിനിമാ ടിക്കറ്റില്‍ നിന്നും വിനോദ നികുതി കൂടി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സിനിമാ മേഖലയെ തകര്‍ക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു. അധിക നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നേരത്തെ രംഗത്തെത്തിയിരുന്നു.

Read more: ‘പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്’ – മൂത്തോന് അഭിനന്ദനവുമായി മഞ്ജു വാര്യർ

സിനിമാ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ അധിക വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെങ്കിലും സിനിമാ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ സിനിമാ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചിരുന്നു. എന്നാല്‍ പതിനെട്ടിനൊപ്പം അധിക വിനോദ നികുതി ചേര്‍ക്കുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ചെയ്തത്. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നൂറ് രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ചുമത്താനായിരുന്നു തീരുമാനം. ഈ തീരുമാനം സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.