സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. കണ്ണൂരും പാലക്കാടുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്താനും സാധ്യതയുള്ളതായി സൂചന.
ജില്ലയിൽ ഇതുവരെ 95 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു.. 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. യൂണിവേഴ്സിറ്റി പരിസരത്ത് വെള്ളം കയറിയതിനെത്തുടർന്നാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. കണ്ണൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മലപ്പുറം, പമ്പ എന്നിവടങ്ങളിലും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പമ്പയിൽ...
ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വര്‍ധിപ്പിച്ചു. ഡല്‍ഹിയിലേക്കും തിരിച്ചുമാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അതേസമയം തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.
ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ എയര്‍ ഇന്ത്യയിലൂടെ ഡല്‍ഹി ഹബ്ബ് വഴി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക്...
22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് വിമാനങ്ങൾ പറന്നു തുടങ്ങി. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടന്നു.മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു . 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു....
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് ഇന്ന് വിമാനം പറന്നുയരും. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും.
രാവിലെ 9.55ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്.
‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ…’ എന്നു തുടങ്ങുന്ന മനോഹരഗാനം കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസനാണ് ഗാനം...
കേരളത്തെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയുടെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് ഒരു കവിത. ബാബുരാജ് അയ്യല്ലൂരിന്റേതാണ് വരികള്‍. സജീവന് കുയിലൂര്‍ സംഗീതവും പകര്‍ന്നു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂടിയാണ് ബാബുരാജ്. അതിജീവനത്തിനായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സജീവനാണ് ഒരു കവിത എഴുതുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കവിതയെഴുതി സംഗീതമൊരുക്കുകയായിരുന്നു.
കവിതയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മികച്ച...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...