malaylam

‘ഒരു കട്ടൗട്ടിന് 15000 രൂപ’; കട്ടൗട്ടിന് പിന്നിലെ രസകരമായ കഥ പറഞ്ഞ് ബൈജു

ഷാജിമാരുടെ കഥ പറഞ്ഞ് മേരാ നാം ഷാജി  തിയേറ്ററുകളിൽ ഇന്ന് എത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ നാദിർഷയ്ക്കൊപ്പം എത്തുകയാണ് നടൻ ബൈജു. മൂന്ന് ഷാജിമാരുടെ കഥപറയുന്ന ചിത്രത്തിൽ തിരുവനന്തപുരം ജില്ലയിലെ ഷാജിയായാണ് ബൈജു വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരങ്ങളിൽ ഉയർന്ന ബൈജുവിന്റെ കട്ടൗട്ടിന് പിന്നിലെ രസകരമായ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി ഉയർന്ന ബൈജുവിന്റെ...

നാളെ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം…

സിനിമ ആസ്വാദനം...തങ്ങളുടെ ഇഷ്ടപെട്ട താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രങ്ങൾ റിലീസ് ദിവസം തന്നെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. നാളെ ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന പേരന്പ്. ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ലോനപ്പന്റെ മാമ്മോദീസ, കുഞ്ചാക്കോ ബോബൻ ചിത്രം അള്ളു...

ചരിത്രത്താളുകളിലെ കറുത്ത ദിനങ്ങൾ സിനിമയാകുന്നു; നായകന്മാരായി പൃഥ്വിയും ടൊവിനോയും

ചരിത്രത്താളുകളിലെ ഇരുണ്ട അധ്യായമായിരുന്നു വാഗൻ ട്രാജഡി. വാഗൻ ട്രാജഡിയുടെ നടുക്കുന്ന ഓർമ്മകൾ വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ റജി നായർ. മലയാളത്തിലെ പ്രമുഖ യുവനടന്മാരായ പൃഥ്വിരാജ് ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. കലികാലം എന്ന സിനിമയാണ് റജി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന 'പട്ടാളം', പൃഥ്വിരാജ്...

പുതിയ അതിഥിയെ വരവേറ്റ് നടി രംഭ..

തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി രംഭ. നടിയുടെ വീട്ടിലേക്ക് ഒരു കുഞ്ഞഥിതി കൂടി എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിൽ നിന്നും മാറി നിന്നിരുന്ന താരം നിറവയറുമായി ഡാൻസ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. രംഭയുടെ ഭർത്താവ് ഇന്ദ്രൻ പത്മനാഭനാണ് തനിക്ക് ആൺകുട്ടി ഉണ്ടായ വിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.   View this...

ലാലേട്ടന്റെ ഡ്രാമ തിയേറ്ററുകളിലേക്ക്; ആകാംഷയോടെ ആരാധകർ..

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ നായകനായി എത്തുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ ലീസിംഗ് തിയതി പുറത്തുവിട്ടു.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക. നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ വിരിയുന്ന ഡ്രാമായുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്‌.   പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ്...

പുതിയ പോസ്റ്ററുകൾ പങ്കുവെച്ച് കൊച്ചുണ്ണി ടീം….ആവേശത്തോടെ ആരാധകർ

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്ററുകൾ പുറത്തുവിട്ടു. ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം നിവിൻ പോളിയുടെയും മോഹൻലാലിന്റേയും വേഷപ്പകർച്ചകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായികയായി എത്തുന്ന പ്രിയ ആനന്ദിന്റെയും...

‘മൈ സ്റ്റോറി’ വീണ്ടും തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ വിശേഷങ്ങളുമായി റോഷ്‌നി ദിനകർ

പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത  ‘മൈ സ്റ്റോറി’വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു. സംവിധായികയും, നിര്‍മാതാവുമായ റോഷ്നി ദിനകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്ന ചിത്രം വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് സംവിധായിക വ്യക്തമാക്കി.  ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും...

ആക്ഷനിൽ അത്ഭുതം സൃഷ്ടിക്കാൻ പ്രണവ് എത്തുന്നു, പുതിയ ചിത്രം ഉടൻ, വിശേഷങ്ങൾ അറിയാം…

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം 23 നാണ് കാഞ്ഞിരപ്പിള്ളിയിൽ ആരംഭിക്കുക. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം...

നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘നീരാളി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ആഷിഖ് അബു. ജൂലൈ 12 ന് തിയേറ്ററുകളിലെത്തുന്ന സിനിമ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.  ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് ‘നീരാളി’. സിനിമയിലെ നാസർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് ആഷിക്ക് അബു...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...