ധവാന് പരിക്ക്: ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടംനേടി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ശിഖർ ധവാൻ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ഉണ്ടാവില്ല. ധവാന് പകരക്കാരനായാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത്.

വീരാട് കോലിയാണ് ടീമിന്റ നായകൻ. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. ഡിസംബർ ആറിനാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടി 20 യിലെ ആദ്യ മത്സരം നടക്കുന്നത്. രണ്ടാമത്തെ മത്സരം തിരുവനന്തപുരത്താണ് നടക്കുന്നത്. മൂന്നാം മത്സരം ഡിസംബർ 11 ന് മുംബൈയിലെ വാംഖഡെയിൽ നടക്കും. അതേസമയം ഡിസംബർ 15 മുതൽ ഏകദിന പരമ്പരയ്ക്കും തുടക്കമാകും.

തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരം; ചിത്രം പങ്കുവെച്ച് ഇന്ത്യൻ നായകൻ

ഇന്ത്യൻ നായകൻ വീരാട് കോലിക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ  ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ തനിക്ക് ഒരിക്കലും ഓടി തോൽപ്പിക്കാൻ സാധിക്കാത്ത താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ നായകൻ തനിക്ക് ഒരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരമെന്ന അടിക്കുറുപ്പോടെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘ടീം അംഗങ്ങൾക്ക് ഒപ്പമുള്ള പരീശീലനം ഇഷ്ടമാണ്. എന്നാൽ ജഡ്ഡു ഒപ്പമുണ്ടെങ്കിൽ അദ്ദേഹത്തെ ഓടിത്തോൽപ്പിക്കുക അസാധ്യമാണ്’ കോലി കുറിച്ചു.

കളിക്കളത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിങ്ങിലും ബോളിങ്ങിലും കഴിവ് തെളിയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

Read also: ചായവും കാപ്പിയും സ്ഥിരമായി കുടിക്കുന്നവർ അറിയാൻ…

അടുത്തിടെ കൊൽക്കത്തയിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ഈ മത്സരത്തിലെ പ്രകടനത്തിലൂടെ അതിവേഗം 70 രാജ്യാന്തര സെഞ്ചുറികൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡും കോലിക്ക് സ്വന്തമായി. ഒപ്പം ഏറ്റവും വേഗത്തിൽ 27 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായും കോലി മാറി. ക്യാപ്റ്റൻ  എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി രണ്ടാം സ്ഥാനത്തെത്തി.

പഠിപ്പിച്ചത് യുവരാജ്; പഞ്ചാബി പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം: വീഡിയോ

കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം പലപ്പോഴും കായിക താരങ്ങള്‍ക്കിടയിലെ സൗഹൃദ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. യുവരാജ് സിങും വെസ്റ്റിന്‍ഡീസ് താരമായ ചാഡ്വിക് വാള്‍ട്ടനുമൊന്നിച്ചുള്ള രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. യുവരാജ് സഹതാരത്തെക്കൊണ്ട് പഞ്ചാബി പറയിപ്പിക്കുന്നതാണ് ഈ വീഡിയോയില്‍. യുവരാജ് സിങ് ആണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അബുദാബി ടി10 ക്രിക്കറ്റ് ലീഗിന്റെ ഇടവേളയിലാണ് യുവരാജ് സിങ് സഹതാരത്തെ പഞ്ചാബി പഠിപ്പിച്ചത്. ചാഡ്വിക് വാള്‍ട്ടന്‍ പഞ്ചാബി പറയാന്‍ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍. ‘നല്ല പഞ്ചാബി ബ്രോ’ എന്ന ക്യാപ്‌ഷനോടെയാണ് ഈ വീഡിയോ യുവരാജ് സിങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ മറാത്ത അറേബ്യന്‍സ് ടീമിലാണ് യുവരാജ്. മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നതും. ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ് മറാത്ത അറേബ്യന്‍സ്. അതേസമയം ഈ വര്‍ഷം ജൂണിലാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ബിസിസിഐയില്‍ നിന്നും പ്രത്യേക അനുമതി നേടിയാണ് താരം വിദേശ ലീഗുകളില്‍ കളിയ്ക്കുന്നത്.

 

View this post on Instagram

 

Nice punjabi bro @chadwick59 ???? ???? oh chal yaar chaliye???

A post shared by Yuvraj Singh (@yuvisofficial) on

2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003-ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 2000-ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.

യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ വിളിക്കുന്നത്. 2007-ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.

ക്രീസിലെത്തിയിട്ടും റൺ ഔട്ട്; അമ്പരപ്പിച്ച് വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ ആഭ്യന്തര ടൂർണമെന്റ് മാർഷ് കപ്പിലെ ഒരു റൺ ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടാസ്മാനിയ  ടീമും ക്വീൻസ് ലാൻഡും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ടാസ്മാനിയയുടെ  ഓൾ റൗണ്ടർ ഗുരിന്ദർ സന്ധു റൺ ഔട്ടിലൂടെ പുറത്തായിരുന്നു. അർധ സെഞ്ച്വറി തികച്ച ശേഷമാണ് സന്ധു പുറത്തായത്.

49 റൺസ് തികച്ച ശേഷമുള്ള ബൗളിങ്ങിൽ സന്ധു ഓടി രണ്ട് റൺസ് നേടി, മൂന്നാമത്തെ റണ്ണിനായും സന്ധു ഓടി. എന്നാൽ ഓടി ക്രീസിൽ എത്തിയെങ്കിലും സന്ധുവിന്റെ കാലോ, ബാറ്റോ ക്രീസിൽ തൊട്ടിരുന്നില്ല, ഇതോടെ അമ്പയർ റൺ ഔട്ട് വിളിക്കുകയായിരുന്നു.

Read also: ‘സിങ്കപ്പെണ്ണേ’ സ്യൂട്ട് കേസിൽ താളമിട്ട് ഒരു കിടിലൻ പാട്ട്; വൈറൽ വീഡിയോ 

എന്നാൽ ഔട്ട് ആയ ശേഷമാണ് താരത്തിന് തന്റെ അബദ്ധം മനസിലായത്. പിന്നീട് തലയിൽ കൈവച്ച് നിരാശയോടെ താരം കളിക്കളത്തിൽ നിന്നും പോകുന്നതും വീഡിയോയിൽ കാണാം.

ഐസിസി ഏകദിന റാങ്കിങില്‍ കേമന്‍മാരായി ഇന്ത്യന്‍ താരങ്ങള്‍

ഐസിസി ഏകദിന റാങ്കിങില്‍ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങില്‍ വീരാട് കോഹ്‌ലി
യാണ് ഒന്നാം സ്ഥാനത്ത്. ബൗളിങില്‍ ഇന്ത്യന്‍താരം ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഐസിസിയുടെ ഏകദിന റാങ്കിങ് പട്ടികയില്‍ കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യന്‍താരങ്ങള്‍ തന്നെയാണ് മുന്നില്‍.

ബാറ്റിങില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന വിരാട് കോഹ്‌ലിക്ക് 895 പോയിന്റുകളുണ്ട്. ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. 2019-ല്‍ ബാറ്റിങിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിരുന്നു. ഈ മികവ് തന്നെയാണ് താരത്തെ റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തിച്ചതും. 863 പോയിന്റുകളാണ് രോഹിത് ശര്‍മ്മയ്ക്ക്. പത്തൊമ്പതാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇരുപത്തിമൂന്നാം സ്ഥാനത്താണ്.

Read more:‘ഊര്‍മിള എന്ന കഥാപാത്രത്തിനുവേണ്ടിയെടുത്ത കഠിനാധ്വാനത്തിന് വൈകികിട്ടിയ അംഗീകാരം’: നമിത പ്രമോദിന്‍റെ കുറിപ്പ്

അതേസമയം ബൗളിങില്‍ 797 പോയിന്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. 740 പോയിന്റുകളാണ് ബോള്‍ട്ടിന്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണ് ഇടം നേടിയത്. 246 പോയിന്റുകളുമായി ഹാര്‍ദിക് പാണ്ഡ്യ പത്താം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യ -ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്; സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് പ്രേമികള്‍

ഇന്ത്യ- ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കമാകുന്നു. വൈകിട്ട് ഏഴ് മണിക്ക് ദില്ലിയിലാണ് മത്സരം. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. അതേസമയം ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കുമോ എന്നാണ്.

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്. മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബേയും ടി20 യില്‍ അരങ്ങേറ്റംകുറിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കെ എല്‍ രാഹുലിന് പകരം ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിനെ പരിഗണിച്ചാല്‍ താരം മൂന്നാമനായി ക്രീസിലിറങ്ങും.

Read more:“ദൈവവുമായിട്ടൊക്കെ ഇടപാടുള്ള ആളാണല്ലേ…”; ശ്രദ്ധേയമായി നാല്‍പത്തിയൊന്ന് ട്രെയ്‌ലര്‍

സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം 2015 ജൂലൈക്ക് ശേഷം ഇത് ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എയ്ക്കായും നടത്തിയ തിളക്കമാര്‍ന്ന പ്രകടനമാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് നയിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക: ബാറ്റിങ്ങില്‍ ഇന്ത്യക്ക് കാലിടറുന്നു, കോഹ്ലിയും പുറത്ത്

ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കാലിടറുന്നു. അമ്പത് റണ്‍സ് എടുക്കുന്നതിന് മുമ്പേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സ് നേടിയ രേഹിത് ശര്‍മ്മയും 11 റണ്‍സുമായ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ പൂജാരയും കളം വിട്ടു. നായകന്‍ വിരാട് കോഹ്ലിക്കും ഇന്ന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം അങ്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കകയായിരുന്നു. അതേസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് തവണയും ടോസ് നേടിയത് ഇന്ത്യ തന്നെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്ന് തവണ തെരഞ്ഞെടുത്തത് ബാറ്റിങും. രണ്ട് തവണയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ അവസാന അങ്കത്തില്‍ ഇന്ത്യയ്ക്ക് കാലിടറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് ബിജു മേനോനും നിമിഷ സജയനും; ശ്രദ്ധേയമായി ‘നാല്‍പത്തിയൊന്ന്’-ലെ ഗാനം

എന്നാല്‍ ബൗളിങ്ങില്‍ മറ്റൊരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങുന്നു. നദീമിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാമത്തെ മത്സരം ജയിക്കാനായാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനു സാധിക്കും.

ഇന്ത്യ-ദക്ഷിണാഫ്രിക്ക; മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ, തെരഞ്ഞെടുത്തത് ബാറ്റിങ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മത്സരങ്ങളിലും വിജയിച്ച ടീം ഇന്ത്യ മൂന്നാം തവണയും വിജയമുറപ്പിച്ച് പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്. റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം അങ്കം.

അതേസമയം ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് തവണയും ടോസ് നേടിയത് ഇന്ത്യ തന്നെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്ന് തവണ തെരഞ്ഞെടുത്തത് ബാറ്റിങും. രണ്ട് തവണയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയ്ക്ക് മൂന്നാം അങ്കത്തിലും വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read more:ആഘോഷരാവിന്റെ ദൃശ്യമികവില്‍ കിടിലന്‍ താളത്തില്‍ ‘ധമാക്ക’യിലെ ഗാനം: വീഡിയോ

ബൗളിങ്ങില്‍ മറ്റൊരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങുന്നു. നദീമിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാമത്തെ മത്സരം ജയിക്കാനായാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനു സാധിക്കും.