വൈറലായി മമ്തയുടെ ഗാനം; ഗിറ്റാറിൽ താളമിട്ട് പ്രാർത്ഥന ഇന്ദ്രജിത്, വീഡിയോ കാണാം

June 28, 2018


നടിയും ഗായികയുമായ മമ്ത മോഹൻദാസിന്റെ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ ഇംഗ്ലീഷ് പാട്ടാണ് മമ്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മമ്തയ്‌ക്കൊപ്പം ഗിറ്റാറിൽ താളമിട്ട് കൊച്ചുമിടുക്കി പ്രാർത്ഥന ഇന്ദ്രജിത്തും കൂടെയുണ്ട്. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗായികയാണ് മമ്ത. അതേസമയം ‘മോഹൻലാൽ’, ‘ദ ഗ്രേറ്റ് ഫാദർ’ എന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്  ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ പ്രാർത്ഥന.

ഒരു ഹോട്ടൽ റൂമിൽ ഇന്ദ്രജിത്തിനും പൂർണ്ണിമയ്ക്കുമൊപ്പമാണ് മമ്തയും പ്രാർത്ഥനയും ഗാനം ആലപിച്ചിരിക്കുന്നത്. മംമ്തയുടെ സംഗീതത്തിന് വളരെ മികച്ച രീതിയിലാണ് പ്രാർത്ഥന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.  പ്രാർത്ഥനയുടെ ഗിറ്റാർ വായനയും സംഗീതവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘അഴലിന്റെ ആഴങ്ങളിൽ’ ‘ലൈലാകമേ’..  എന്നു തുടങ്ങുന്ന  പ്രാർത്ഥനയുടെ ഗാനങ്ങൾ നേരത്തെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരുന്നു.

അതേസമയം ഇന്ദ്രജിത്തിനും കുടുംബത്തിനുമൊപ്പമുള്ള മമതയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനുപിന്നാലെയാണ് മമ്തയുടെയും പ്രാർത്ഥനയുടെയും വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.