‘അപ് ഡൗൺ ആൻഡ് സൈഡ് വെയ്‌സ്’ ഓസ്കാറിലേക്ക്…

July 25, 2018

അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ നൽകിയത്. മേളയിൽ ലോങ്ങ് ഡോക്യുമെന്ററി ആയി ‘അപ് ഡൗൺ ആൻഡ് സൈഡ് വെയ്‌സ്’ തിരഞ്ഞെടുക്കപ്പെട്ടു. നാഗാലാന്റിലെ നെൽകർഷകരുടെ ദുരിത ജീവിതം പ്രമേയമാക്കി അനുഷ്‍ക മീനാക്ഷി, ഈശ്വർ ശ്രീകുമാർ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രം ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടി. ചലച്ചിത്ര മേളയിൽ  മികച്ച  ഹ്രസ്വ  ചിത്രമായി ആദിത്യ കെൽഗാക്കർ സംവിധാനം ചെയ്ത് ‘സൗണ്ട് പ്രൂഫും’ തിരഞ്ഞെടുക്കപ്പെട്ടു.

മേളയിൽ മികച്ച രണ്ടാമത്തെ ഡോക്യൂമെന്ററിയായി ആൻ എഞ്ചിനീയേർഡ് ഡ്രീമും, മികച്ച രണ്ടാമത്തെ ഹ്രസ്വ  ചിത്രമായി കുഞ്ഞില മാസിലാമണി സംവിധാനം നിർവഹിച്ച ‘ജി’ യും തിരഞ്ഞെടുക്കപ്പെട്ടു. ഗോകുൽ ആർ നാഥ് സംവിധാനം ചെയ്ത ‘ഇട’ജി ശങ്കർ സംവിധാനം ചെയ്ത ‘ഒരുക്കം’ എന്നിവ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.

ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ‘ചായക്കടക്കാരന്റെ മൻ കി ബാത്ത്’ പുരസ്‌കാരം നേടി. അനൂപ് കുമിളി സംവിധാനം ചെയ്ത ചിത്രം നോട്ടു നിരോധനവുമായി ബന്ധപ്പെട്ട പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘സഹ്യന്റെ നഷ്ടം’എന്ന ഡോക്യുമെന്ററിയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം പി എസ് വേണു കരസ്ഥമാക്കി.