സാഫ് കപ്പില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങി ഇന്ത്യന്‍ താരങ്ങള്‍

September 12, 2018

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴുമണിക്കാണ് ഈ സെമിപോരാട്ടം. കേരളത്തിന് പ്രതീക്ഷ പകര്‍ന്നുകൊണ്ട് മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യന്‍ ടീമിലുണ്ട്.

1997 ലും ഇന്ത്യയും പാകിസ്ഥാനും സാഫ് കപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യയ്ക്കായിരുന്നു അന്നു വിജയം. ഐ.എം വിജയന്‍ സ്വന്തമാക്കിയ ഇരട്ടഗോളായിരുന്നു ആ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. എട്ടാം കപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം ഇത്തവണ കളത്തിലിറങ്ങുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത് സാഫ് കപ്പിലെ ആദ്യ ഫൈനലാണ്. ഇരു ടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ ഇന്ത്യ പതിനെട്ടിലും പാകിസ്ഥാന്‍ അഞ്ചിലുമാണ് ജയിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ഏറെയുണ്ട്.

2005 നുശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ സാഫ് കപ്പില്‍ സെമി കളിക്കുന്നത്. ശ്രീലങ്കയെയും മാലിദ്വീപിനെയും തോല്‍പിച്ചാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ പരിശീലനത്തിലാണ് സാഫ് കപ്പിനായി ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. സുബാശിഷ് ബോസാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!