‘ഇനിയാണ് കളി’; മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങി മഞ്ഞപ്പട, ആവേശത്തോടെ ആരാധകർ…

October 5, 2018

കേരളക്കര ഫുട്ബോൾ ആവേശത്തിലാണ്, കൊച്ചിയുടെ മണ്ണിൽ ഇന്ന് മഞ്ഞപ്പട ബൂട്ടണിയുമ്പോൾ ആവേശത്തോടെയും പ്രാത്ഥനയോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ. മുംബൈ സിറ്റി എഫ് സിയെയാണ് മഞ്ഞപ്പട ഇന്ന് നേരിടുന്നത്. ആത്മ​​വി​​ശ്വാ​​സത്തോടെ സ്വ​​ന്തം മ​​ണ്ണി​​ലെ ആ​​ദ്യ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങുമ്പോൾ  കോച്ച് ഡേവിഡ് ജെയിമ്സിന്റെയും സന്ദേശ് ജിങ്കൻറെയും കയ്യിൽ ടീം സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര..

ഒരുപിടി മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം ചെറുതൊന്നുമല്ല. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ അത്‌‌‌‌‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഐ എസ്എ ല്ലിന്‍റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് നല്ല ആവേശത്തോടെയാണ് രണ്ടാം മത്സരത്തിനായി ഹോം ഗ്രൌണ്ടിലെത്തിയിരിക്കുന്നത്.

മറുവശത്ത് എതിരാളികളായ മുംബൈ സിറ്റി എഫ്സിയും പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ കളിയില്‍ ജംഷഡ്പൂരിനെതിരായ പരാജയം മറക്കാന്‍ അവര്‍ക്ക് കൊച്ചിയിലെ ജയം അനിവാര്യമാണ്.