സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ശ്വസിക്കുന്ന കാട്; വീഡിയോ കാണാം

October 24, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് കാനഡയിലെ ഒരു കാട്. ‘ശ്വസിക്കുന്ന കാട്’ എന്ന കുറിപ്പോടെയാണ് ഈ കാട് സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ശ്വസിക്കുന്നതുപോലെ കാടിനുള്ളിലെ നിലം ഉയര്‍ന്നുപൊങ്ങുന്നതും താഴുന്നതും വീഡിയോയില്‍ കാണാം.

കാനഡയിലെ ക്യുബൈക് റീജിയണിലെ സ്‌കെര്‍ കോര്‍ പ്രിവിശ്യയിലെ വനത്തിനുള്ളില്‍ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രത്യേക രീതിയില്‍ വീശുന്ന ഒരു തരം കാറ്റാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. ശക്തമായി വീശുന്ന കാറ്റില്‍ തറ വെള്ളം കൊണ്ടു നിറയും. ഇതുമൂലം മണ്ണ് ഈര്‍പ്പമുള്ളതാകുന്നു. അതിനാല്‍ കാറ്റ് വീശിയടിക്കുമ്പോള്‍ മരത്തിന്റെ വേരുകള്‍ക്കൊപ്പം നിലവും ഉയര്‍ന്നുപൊങ്ങുകയും താഴുകയും ചെയ്യുമെന്നും ശാസ്ത്രലോകം വിശദീകരിച്ചു.

നിരവധി പേരാണ് ഇതിനോടകം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. എന്തായാലും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ് ശ്വസിക്കുന്ന ഈ കാടിന്റെ ദൃശ്യങ്ങള്‍.