ഐ എസ് എൽ; ആദ്യ ഗോൾ നേടി മഞ്ഞപ്പട

October 5, 2018

കൊച്ചി മുഴുവൻ ഫുട്ബോൾ ലഹരിയിലാഴ്ന്നിരിക്കുമ്പോൾ മുംബൈ സിറ്റി എഫ് സി ക്കെതിരെ ആദ്യ ഗോൾ നേടി ഹാളിചരണ്‍ നര്‍സാരി.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയില്‍ ലാകിക് പെസിച്ച്, നിക്കോള കമ്രാവിച്ച്, സ്റ്റോജാനോവിച്ച് എന്നിവിരറങ്ങുമ്പോള്‍ സൈമിലിന്‍ ഡൗംഗല്‍, പൊപ്ലാറ്റാനിക്, മൊഹമ്മദ് റാകിപ്, മലയാളിതാരം സഹല്‍ അബബ്ദുള്‍ സമദ് എന്നിവരാണ് മധ്യനിരയിലുള്ളത്. പ്രതിരോധത്തില്‍ ഹോളിചരണ്‍ നര്‍സാറിയും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനും ലാല്‍ റുവാത്താറയും നിലയുറപ്പിക്കുമ്പോള്‍ ഗോള്‍ പോസ്റ്റിനു താഴെ ധാരജ് സിംഗ് തന്നെ വലകാക്കും.

ഒരുപിടി മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം ചെറുതൊന്നുമല്ല. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ അത്‌‌‌‌‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഐ എസ്എല്ലിന്‍റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് നല്ല ആവേശത്തോടെയാണ് രണ്ടാം മത്സരത്തിനായി ഹോം ഗ്രൌണ്ടിലെത്തിയിരിക്കുന്നത്.

മറുവശത്ത് എതിരാളികളായ മുംബൈ സിറ്റി എഫ്സിയും പ്രതീക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ കളിയില്‍ ജംഷഡ്പൂരിനെതിരായ പരാജയം മറക്കാന്‍ അവര്‍ക്ക് കൊച്ചിയിലെ ജയം അനിവാര്യമാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!