‘ഇത് നോര്‍ത്ത്ഈസ്റ്റ് സ്‌റ്റൈല്‍’; വിജയഗോള്‍ കാണാം

October 5, 2018

ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയ്ക്ക് എതിരെ നടന്ന പോരാട്ടത്തില്‍ നോര്‍ത്തീസ്റ്റ് നേടിയ തകര്‍പ്പന്‍ ഗോളാണ് സോഷ്യല്‍മീഡിയയില്‍ തരംഗം. ഒരു ഗോളിനായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ വിജയം.

കളിയുടെ അവസാന നിമിഷത്തിലായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ വിജയഗോള്‍. 88ാം മിനിറ്റിലാണ് റോളിന്‍ വോര്‍ജസ് വല കുലുക്കിയത്. തകര്‍പ്പന്‍ ഹെഡ് ചെയ്താണ് താരം പന്ത് വലയ്ക്കുള്ളിലാക്കിയത്.

കളിയുടെ മുപ്പത്തിരണ്ടാം മിനിറ്റില്‍ എടികെ താരം ഇരുത്തിയൊന്നാം നമ്പര്‍ സേനാ റാള്‍ട്ടെയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി, താരം പുറത്തായി. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ആദ്യമായാണ് ഒരു താരം റെഡ് കാര്‍ഡ് കിട്ടി പുറത്താകുന്നത്. മത്സരത്തിന്റെ പകുതി പിന്നിട്ടപ്പോഴും ഇരു ടീമുകളും ഗോള്‍ ഒന്നുംതന്നെ നേടിയില്ല.

എടികെയുടെ നാലാം നമ്പര്‍ താരം ജോണ്‍ ജോണ്‍സണ്‍ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റ്‌ലെസ് പ്ലയര്‍ ആയി ഗോര്‍ജസും നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി താരം ടിപി രെഹനേഷ് എമേര്‍ജിങ് പ്ലയറായും തിരഞ്ഞെടുക്കപ്പെട്ടു.