ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി പാര്‍വതി
ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മിഅഗര്വാളിന്റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലും ഹിന്ദിയിലും സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പാര്‍വതിയാണ് നായിക. ഹിന്ദിയില്‍ ദീപിക പദുക്കോണും. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് മലയാളത്തില്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹിന്ദിയില്‍ മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെസംവിധാനം. പദുക്കോന്‍ എത്തുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.
15 ആം വയസ്സിലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് ലക്ഷ്മി ജീവിതം കരയ്ക്കടുപ്പിച്ചത്. മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചു പിടിച്ച ഈ വനിത ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ധീരവനിത ഉള്പ്പെടെയുള്ളനിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലക്ഷ്മി ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.