lakshya

വേറിട്ട കഥാപാത്രവുമായ് ഇമ്രാന്‍ ഹാഷ്മി; ‘ചീറ്റ് ഇന്ത്യ’യുടെ ടീസര്‍ കാണാം

November 16, 2018

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന്‍ ഹാഷ്മി. താരം തികച്ചും വിത്യസ്ഥ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ചീറ്റ് ഇന്ത്യ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ചതിയും അഴിമതിയുമാണ് ടീസറിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രമേയവും ഇതുതന്നെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രമേയത്തിലെയും കഥാപാത്രത്തിലെയും വിത്യസ്തകൊണ്ട് ‘ചീറ്റ് ഇന്ത്യ’ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരീക്ഷ പേപ്പറുകളും അഡ്മിഷന്‍ കാര്‍ഡുകളും നോട്ടുകളുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഇമ്രാന്‍ ഹാഷ്മിയുടെ മുഖമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കായി നേരത്തെ പുറത്തുവിട്ടത്. ഇമ്രാന്‍ ഹാഷ്മിയുടെ ഈ ലുക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

തന്റെ സിനിമാ ജീവിതത്തിലെ ഏറെ വിത്യസ്തമായ കഥാപാത്രത്തെയാണ് ‘ചീറ്റ് ഇന്ത്യ’യില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഹാഷ്മി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗമിക് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശ്രയാ ധന്വന്തരിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.