ഉറക്കം കിട്ടാത്തതാണോ പ്രശ്നം? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ
നല്ല ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും അറിയില്ലാത്ത ഒരു കാര്യമാണ് എങ്ങനെ ഉറങ്ങണമെന്നത്.
പലരും ഉറക്കത്തിനിടയിൽ ഞെട്ടി ഉണരാറുണ്ട്. കൃത്യമായ രീതിയിൽ ശ്വസന പ്രക്രിയ നടക്കാത്തതാണ് ഇതിന് കാരണം. നമ്മുടെ നാഡീ വ്യവസ്ഥയിൽ രണ്ടു കാര്യങ്ങളാണ് ഉള്ളത്..
1. റെസ്റ്റ് ഡിറെസ്റ്റ്: ഈ ഘട്ടത്തെ പാരാസിംപതറ്റിക് ഘട്ടമെന്നാണ് പറയാറുള്ളത്.
2. ഫൈറ്റ് ഫ്ളൈറ്റ്: ഇതിനെ സിംപതറ്റിക് ഘട്ടമെന്നാണ് വിളിക്കുന്നത്.
മാനസീക പിരിമുറുക്കം ഉണ്ടാകുന്ന സമയങ്ങളിൽ പ്രതികരണമെന്ന നിലയിലാണ് സിംപതറ്റിക് ഘട്ടം പ്രവര്‍ത്തിക്കുന്നത്.
മൂക്കിലൂടെ ശ്വസനം നടത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് നമ്മുടെ ശരീരത്തെ പാരാസെംപതറ്റിക് ഘട്ടത്തിലൂടെ കൊണ്ടു പോവുന്നു. എന്നാല്‍ വായ കൊണ്ട് ശ്വസനം നടത്തുമ്പോൾ സിംപതറ്റിക് ഘട്ടത്തിലേക്കാണ് ശരീരത്തെ കൊണ്ടുപോവുന്നത്. ഇത് നമ്മളെ പെട്ടെന്ന് ഉണര്‍ത്താന്‍ കാരണമാവുന്നു.
Read also: ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം അനിവാര്യം
ഉറങ്ങുന്ന സമയത്ത് നമ്മള് വായ അടച്ച് വേണം ഉറങ്ങാന്‍. ഇത് മികച്ച ഉറക്കം നല്കാന് സഹായിക്കും. പാരസെംപതറ്റിക് നാഡീവ്യവസ്ഥ നിട്രിക് ഓക്സൈഡ് പുറത്തിറക്കും. ഇത് വായുവിലൂടെ വരുന്ന ബാക്റ്റീരിയെ ഇല്ലാതാക്കാന്‍ സഹായിക്കും.
യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. ഇതും മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.