മുടി കൊഴിച്ചിലിന് ഇവിടെയുണ്ട് പരിഹാരം…

November 18, 2018

മുടി കൊഴിച്ചിലും അകാല നരയും എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. തലയിൽ ഉണ്ടാകുന്ന താരൻ..താരൻ കളയാൻ ഉപയോഗിക്കുന്ന ഷാംപൂ വരുത്തുന്ന പ്രശ്നങ്ങൾ ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ  പ്രകൃതിദത്തമായ രീതികളിലൂടെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ  അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്… മറ്റ് ‘സൈഡ് എഫക്ടുകള്‍’ ഇല്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇത്തരത്തില്‍ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഏതാനും മാര്‍ഗങ്ങൾ നോക്കം..

മുടിയുടെ ആരോഗ്യത്തിന്  ചെറുനാരങ്ങ അത്യുത്തമമാണ്. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി ഊരിവീഴുന്നത് തടയാന്‍ ഇത് സഹായകമാകും.

ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി  തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും.

നെല്ലിക്കയും മുടിയുടെ കാര്യത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.