ക്യാൻസർ വരാതെ സൂക്ഷിക്കാൻ ചില മുൻകരുതലുകൾ…
മാറി വരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനെ കാർന്നുതിന്നുന്ന രോഗമാണ് ക്യാൻസർ. മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് ക്യാൻസർ എന്ന രോഗം പടർന്നു പിടിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. കൂടുതലായും ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസറിന് കാരണമാകുന്നുണ്ട്.
ക്യാന്‍സറിന് കാരണമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
1. മാംസം സംസ്ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.
2. ചുവന്ന മാംസം ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
3.ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്.
4. കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും.
5. തിളയ്ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്സറുണ്ടാകാന് കാരണമാകും.
6. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്.
7. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാന്‍സറിന് കാരണമാകുകയും ചെയ്യും.
8. ഏറെക്കാലമായി സംസ്ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ടൊമാറ്റോ സോസ് ക്യാന്‍സറിന് കാരണമാകും. തക്കാളി അമിതമായി കഴിക്കുന്നതും കാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
9. ശരീരത്തിന് പോഷകഗുണങ്ങൾ നൽകുന്ന പാല് അമിതമായി കുടിച്ചാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്.
10. അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും.
11.അമിതമായി പാസ്റ്റ കഴിക്കുന്നത് ശ്വാസകോശ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.