ദീപികയെ സ്വീകരിക്കാൻ രൺവീറിന്റെ ‘ശ്രീ’ ഒരുങ്ങിക്കഴിഞ്ഞു; വീഡിയോ കാണാം…
November 16, 2018
ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം കഴിഞ്ഞു. ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ദീപികയെ സ്വീകരിക്കുന്നതിനായി രൺവീറിന്റെ മുംബൈയിലെ വീടൊരുങ്ങിക്കഴിഞ്ഞു. ശ്രീ എന്നാണ് രൺവീറിന്റെ ഭവനത്തിന്റെ പേര്.
നിറയെ ലൈറ്റുകളും പൂക്കളും കൊണ്ട് വളരെ മനോഹരമായ രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ ഒരു സ്വപ്ന ഭവനം എന്ന വർഷങ്ങളായുള്ള ഇരുവരുടെയും ആഗ്രഹമായിരുന്നു.
പതിനാല് പതിനഞ്ച് തിയതികളിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയിൽ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു.. മുംബൈയിൽ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തും.