അലീന ഫ്രാന്‍സീസിന്റെ വീട്ടില്‍ പോയ കേശുവിന് ശിവാനിയുടെ വക ശിക്ഷ; വീഡിയോ കാണാം

November 16, 2018

ശിവാനി രാവിലെ എണിറ്റപ്പോള്‍ മുതല്‍ കേശുവിനെ കാണാനില്ല. ആകെ അങ്കലാപ്പ്. ഒടുവില്‍ കാര്യം തിരക്കി നീലുവിന്റെ അടുത്തെത്തി. കേശു കൂട്ടുകാരന്റെ വീട്ടില്‍ പോയെന്നായിരുന്നു നീലുവിന്റെ മറുപടി.

കേശുവിനെ കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുവിട്ട കാര്യം ബാലുവും ശിവാനിക്ക് വിവരിച്ചു കൊടുത്തു. ശിവാനി അതെല്ലാം വിശ്വസിച്ചു. ഇതിനിടയില്‍ പാറമടവീട്ടില്‍ മറ്റൊരു സംഭവം കൂടി അരങ്ങേറി. വിഷ്ണുവിന്റെ മുടിമുറിക്കാന്‍ ബാര്‍ബര്‍ ശശിയെ ബാലു വീട്ടില്‍ വരുത്തി. മുടിയന്‍ ചേട്ടന്റെ മുടി മുറിക്കാന്‍ പ്രത്യേക പ്ലാന്‍ ഒക്കെ ഒരുക്കിയെങ്കിലും വിഷ്ണു വീട്ടിലെത്താന്‍ വൈകുമെന്ന് അറിഞ്ഞപ്പോള്‍ ബാര്‍ബര്‍ ശശി മടങ്ങി.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ കേശുവിന് അലീനയുടെ അമ്മയുടെ വക ഒരു ഫോണ്‍ കോള്‍. കേശു അലീനയുടെ വീട്ടിലാണ് പോയതെന്ന് ശിവാനിക്ക് വ്യക്തമായി. ദേഷ്യം വന്ന ശിവാനി കേശുവിന് ഒരു ശിക്ഷയും കൊടുത്തു.