അമ്മൂമ്മയുടെ കാല് നേരെയാക്കാന്‍ ബാലു തന്നെ വേണ്ടി വന്നു; വീഡിയോ കാണാം

November 28, 2018

പാട്ടിന്റെ പേരില് ലെച്ചുവും കേശുവും തമ്മില്‍ ചെറിയൊരു തര്‍ക്കം നടക്കുന്നതിനിടെയാണ് പടവലം വീട്ടിലെ അമ്മൂമ്മയുടെ വരവ്. കേശുവിന്റെ പാട്ടിനെ പ്രേത്സാഹിപ്പിച്ചുകൊണ്ടാണ് അമ്മൂമ്മയുടെ സംസാരം. അതിനിടയില്‍ അമ്മൂയെക്കൊണ്ട് പിള്ളേരും ഒരു പാട്ടു പാടിപ്പിച്ചു. അമ്മൂമ്മയുടെ പാട്ട് കേട്ടുകൊണ്ട് ചിറ്റപ്പനും രംഗത്തെത്തി. കുട്ടികളുടെ നിര്‍ബന്ധപ്രകാരം ചിറ്റപ്പനും ഒരു പാട്ടുപാടി. ചിറ്റപ്പന്റെ പാട്ടായിരുന്നു ബഹുരസം.

പഴയകാലത്തെ കഥകളൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ക്കൊരു ആഗ്രഹം. അമ്മൂമ്മ കുറച്ചൊക്കെ പറഞ്ഞു കൊടുത്തു. ഒപ്പം ചിറ്റപ്പനും. എന്നാല്‍ ചിറ്റപ്പന്റെ കഥകളെയൊക്കെ ബാലു കളിയാക്കി.

അതിനിടയില്‍ അമ്മൂമ്മയും ബാലുവും തമ്മില്‍ ചെറിയൊരു വാക്കു തര്‍ക്കമായി. അടുക്കളയിലേക്ക് നടന്നുപോകവെ അമ്മൂമ്മയുടെ കാലിന് ചെറിയൊരു പണി കിട്ടി. മുറിവൈദ്യവുമായി വീണ്ടും ബാലു തന്നെ രംഗത്ത്. ബാലുവിന്റെ വൈദ്യം ഫലം കണ്ടു. അമ്മൂമ്മയുടെ കാലും റെഡിയായി.