തേനീച്ചയെ തുരുത്താന്‍ പോയ ബാലുവിന് കിട്ടിയ എട്ടിന്റെ പണി
രാവിലെ എണീറ്റപ്പോള്‍ മുതല്‍ ജോഗിങിനുള്ള പുറപ്പാടിലാണ് കേശു. കൂട്ടുകാര്‍ കേശുവിന് തടി കൂടുതലാണെന്ന് പറഞ്ഞപ്പോള്‍ മുതല്‍ തീരുമാനിച്ചതാണ് ഓടി തടി കുറയ്ക്കാന്‍.
ഇതൊന്നും വകവെയ്ക്കാതെ വീട് വൃത്തിയാക്കുന്ന തിരക്കിലാണ് നീലു. ബാലുവും ഒപ്പം കൂടുന്നുണ്ട്. എന്നാല്‍ തുടക്കത്തിലെ ആവേശം മാത്രമേ ബാലുവിന് ഉണ്ടായിരുന്നുള്ളു. കണ്ണില്‍ കുറച്ച് പൊടി പോയപ്പോഴേക്കും വൃത്തിയാക്കല്‍ ഒക്കെ നിര്‍ത്തി ബാലു.
വീട് വൃത്തിയാക്കുന്നതിനിടയില്‍ നീലുവിനെ തേനീച്ച കുത്തി. തേനീച്ചയെ ഓടിക്കാന്‍ തകര്‍പ്പന്‍ ഡയലോഗ് പറയുകയാണ് ബാലു. തേനീച്ചക്കൂട്ടത്തെ ഒഴിവാക്കാനാണ് ബാലുവിന്റെ ശ്രമം. തുടര്‍ന്ന് തേനീച്ചയെ തുരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് എല്ലാരംകൂടി.
ഒടുവില്‍ തേനീച്ചയെ തുരുത്താന്‍ ഒരു കെട്ട് സാധനങ്ങളുമായാണ് ബാലു എത്തിയത്. എല്ലാ സന്നാഹങ്ങളുമായി തേനീച്ചയെ പിടിക്കാന്‍ പോയ ബാലുവിന് കിട്ടിയത് എന്താണെന്നല്ലേ….
ഉപ്പും മുളകും എപ്പിസോഡ് 392 കാണാം