ലെച്ചുവിന്റെ ഭാവി പരിപാടികള്‍; വീഡിയോ കാണാം

November 23, 2018

രാവിലെ ലെച്ചുവും കേശും തമ്മില്‍ ഒരു തര്‍ക്കം. കാര്യം വേറൊന്നുമല്ല. കേശു ഒരു പാട്ടുപാടി. അത് ശരിയായില്ലെന്ന് പറഞ്ഞ് ലെച്ചുവിന്റെ തിരുത്ത്. തര്‍ക്കം കൂടിയപ്പോള്‍ നീലു ലെച്ചുവിനെ അടുക്കളയിലേക്ക് വിളിച്ചു. അടുക്കളയില്‍ ചെല്ലാന്‍ ഒരല്‍പം വൈകിയതിന് നീലുവിന്റെ കൈയില്‍ നിന്നും ലെച്ചുവിന് ആവശ്യത്തിന് കിട്ടി.

പരാതിയുമായി ബാലുവിന്റെ അടുത്തെത്തി ലെച്ചു. പക്ഷെ വല്യ കാര്യമൊന്നും ഉണ്ടായില്ല. ലെച്ചുവിന്റെ ഭാവിയെപ്പറ്റി കേശുവിനും ശിവയ്ക്കും ആവലാതിയാണ്. ലെച്ചുവിനെ ഏതെങ്കിലും ഒരു കോഴ്‌സിന് ചേര്‍ക്കാനാണ് പിള്ളേരുടെ അഭിപ്രായം.

ലെച്ചു തുടര്‍പഠനത്തിന് പോകാത്തതാണ് വീട്ടിലെ പ്രധാന പ്രശ്‌നം. ലെച്ചു ആകെ കണ്‍ഫ്യൂഷനിലാണ്. ഭാവി പരിപാടിയെക്കുറിച്ച്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പഠിച്ചാലോ എന്ന് ലെച്ചു. ബാലുവും നീലുവും സമ്മതിക്കുന്നില്ല. പിന്നെ വിവിധ കോഴ്‌സുകളുമായി ലെച്ചു നീലുവിന്റെ അടുക്കലെത്തി. പിന്നാലെ കേശുവും ശിവയും ലെച്ചുവിന്റെ പ്ലാന്‍ മുടക്കാനും… ഉപ്പും മുളകും എപ്പിസോഡ് 397 കാണാം.