പാലക്കാട്ടുനിന്നും വണ്ടി പിടിച്ച് ബാലുവിനെത്തേടി വന്ന എതിരാളി; വീഡിയോ കാണാം

November 24, 2018

രാവിലെ മുതൽ ബാലുവും കുടുംബവും ഭയങ്കര ടെൻഷനിലാണ്. കാര്യം മറ്റൊന്നുമല്ല ബാലുവിന് ഒരു എതിരാളി വരുന്നു…അതും പാലക്കാട്ടുനിന്നും വണ്ടി പിടിച്ചൊരു എതിരാളി.. അല്ലെങ്കിൽ തന്നെ ബാലുവിന് പണി കുറവാണ്, പിന്നെ ആ നാട്ടിൽ ആകെ ഇലക്ട്രോണിക്സ് നന്നാക്കുന്ന ഒരേയൊരു ആൾ ബാലുവായതുകൊണ്ട് അങ്ങനെ തട്ടീം മുട്ടീമൊക്കെ അങ്ങ് പോകുന്നെന്നുമാത്രം…

അങ്ങനെ ഇരിക്കുമ്പോഴാണ് നാട്ടിൽ പുതിയൊരു ഇലക്ട്രോണിക്സ് സാധനങ്ങൾ  നന്നാക്കുന്ന കട വരുന്നത്. അതും പാലക്കാട് നിന്ന് ജയൻമോൻ എന്നൊരാൾ. ഇതോടെ ബാലു ആകെ അസ്വസ്ഥനാവുകയാണ്. പുതിയ ആൾ വന്നാൽ സ്വാഭാവികമായും എല്ലാ പണിയും അയാൾക്ക് പോകുമെന്നൊരു ഭയം ബാലുവിലെ വല്ലാണ്ട് വിഴുങ്ങി… ഇതോടെ ബാലുവും കുടുംബവും ആകെ ടെൻഷനിലായി…പിന്നീട് ജയൻമോന്റെ കട തല്ലിപൊട്ടിക്കാൻ ബാലുവും കേശുവും കൂടി പ്ലാൻ ചെയ്യുന്നു…പിന്നീട് സംഭവിക്കുന്നത് എന്താണെന്നറിയാൻ പുതിയ എപ്പിസോഡ് കാണാം…