നായകന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് സംവിധായകൻ…
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇന്നലെ കാളിദാസിന്റെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചത്. അതിനൊപ്പം ലൊക്കേഷൻ ചിത്രങ്ങളും ആഷിക് ഉസ്മാൻ പങ്കുവെച്ചിട്ടുണ്ട്.
Read also: കാളിദാസിനൊപ്പം ചേർന്ന് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ കളി തുടങ്ങി…
കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പം ഐശ്വര്യാ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.