‘ഓർമ്മശക്തി വർധിപ്പിക്കാൻ’ ശീലമാക്കൂ ഈ ഭക്ഷണങ്ങൾ….

December 6, 2018

ഒരു ഓർമ്മയുമല്ല…എല്ലാം മറന്നുപോയി….നാം സ്ഥിരമായി പറയാറോ കേൾക്കാരോ ഉള്ള വാക്കുകളാണിത്… വളരെ തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ പലപ്പോഴും ഓർമ്മക്കുറവിനെ വളരെ നിസാരമായി കാണുകയാണ് പതിവ്…എന്നാൽ ഓർമ്മക്കുറവിനെ അത്ര നിസാരമായി കാണേണ്ട ഒന്നല്ല..മറവി ബാധിക്കുന്നത് പലപ്പോഴും ജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്…

എന്നാൽ ഓർമ്മശക്തി വർധിപ്പിക്കാൻ ചില ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുന്നത് വളരെ സഹായകമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പോഷക ഗുണമുള്ള ഭക്ഷണങ്ങൾ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.  ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതും ഒാർമശക്തി വർധിക്കാൻ വളരെ അത്യുത്തമമാണ്..

ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

ചെറിയ മത്സ്യങ്ങൾ ധാരാളമായി കഴിക്കുന്നത്  ഒാർമശക്തി കൂടാൻ സഹായിക്കും. ഭക്ഷണത്തിൽ ഒലീവ് ഒായിൽ ചേർക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

ഒാറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർ​ഗങ്ങൾ, തെെര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഒപ്പം ഡാർക്ക് കളർ ചോക്ലേറ്റ് കഴിക്കുന്നതും ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.