കുഞ്ഞ് ആരാധികയോട് കുശലം പറഞ്ഞ് ധോണി; വൈറല്‍ വീഡിയോ കാണാം

December 24, 2018

ആരാധകര്‍ ഏറെയുള്ള ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. അരാധകരോടുള്ള ധോണിയുടെ സ്‌നേഹസമീപനങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഒരു കുട്ടിആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ കുശലം പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു ബസില്‍വെച്ചാണ് കുഞ്ഞ് ആരാധികയോടുള്ള ധോണിയുടെ കുശലം പറച്ചില്‍. ധോണി ഫാന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ക്യൂട്ട് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധി ആരാധകരും ഈ വീഡിയോ ഏറ്റെടുത്തു.

ഏറെ രസകരമായാണ് തന്റെ കുഞ്ഞ് ആരാധികയോട് ധോണി സംസാരിക്കുന്നത്. വീട് എവിടെയാണെന്ന് കുഞ്ഞ് ധേണിയോട് ചോദിക്കുമ്പോള്‍, ബസ് തന്നെയാണ് തന്റെ വീട് എന്നാണ് ധോണിയുടെ മറുപടി. എന്നാല്‍ പിന്നീട് തന്റെ വീട് വളരെ ദൂരെയാണെന്നും ധോണി കുഞ്ഞിന് പറഞ്ഞുകൊടുക്കുന്നുണ്ട്. എന്തായലും കുഞ്ഞ് ആരാധികയ്‌ക്കൊപ്പമുള്ള ധോണിയുടെ കുശലം പറച്ചിലാണ് ഇപ്പോള്‍ കായികലോകത്തെ രസകരമായ കാഴ്ച.