ശരീര ഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ പാനീയങ്ങൾ…
ഇന്നത്തെ ജീവിത സാഹചര്യം മൂലം എളുപ്പത്തിൽ ശരീര ഭാരം കൂടാറുണ്ട്. അമിതമായി ശരീരത്തിന്റെ ഭാരം വർധിക്കുന്നത് എളുപ്പത്തിൽ നമ്മെ രോഗികളാക്കാറുണ്ട്. തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ ചില എളുപ്പ വഴികളും ഉണ്ട്. ഇത്തരത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം…
ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാല്‍, വളരെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു പാനീയങ്ങളാണ് കരിക്കിൻ വെള്ളം സ്വാഭാവിക രുചിയും ഇടത്തരം മധുരവും ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിനെ വ്യത്യസ്തമാക്കുന്നു.
ഷേക്കുകളും ജ്യൂസുകളും കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചില ജ്യൂസുകളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. ഇത് നിങ്ങളുടെ ഭക്ഷണക്രമത്തെ ആകപ്പാടെ മാറ്റിമറിച്ചേക്കും. അതിനാല്‍, കുറഞ്ഞ കലോറിയുള്ള ജ്യൂസുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധപുലര്‍ത്തുക.
ഗ്രീൻ ടീ കുടിക്കുന്നതും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഇതൊരു മികച്ച കാലറിരഹിത പാനീയമാണ്. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് അത് സ്ഥിരമായി ഉപയോഗിക്കാത്തവരെക്കാള്‍ കൂടിയ നിരക്കില്‍ ഭാരം കുറയുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര ചേര്‍ക്കാതെ, ഇളം ചൂടുള്ള ഗ്രീന്‍ ടീ മാത്രമായി കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.