കർത്താവിനോട് കരുണ തോന്നി കുഞ്ഞു മാതംഗി; മകളുടെ നന്മ പങ്കുവെച്ച് നടി ലക്ഷ്മിപ്രിയ
സമൂഹ മാധ്യമങ്ങളിലൂടെ തരംഗമാകുകയാണ് നടി ലക്ഷ്മിപ്രിയയുടെ കുഞ്ഞുമകൾ മാതംഗി. സിനിമകളിലും സീരിയലുകളിലുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. എന്നാൽ ഇപ്പോൾ താരമായിരിക്കുന്നത് അമ്മയല്ല, മകളാണ്. മകളുടെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മിയുടെ ഭർത്താവ് ജയ് ദേവ്.
മകൾക്ക് കർത്താവിനോട് തോന്നിയ കരുണയുടെ കഥയാണ് ജയ് ദേവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഈ കുഞ്ഞുമകളുടെ പിതാവാകാൻ കഴിഞ്ഞതിൽ നന്ദിയും അറിയിച്ചിരിക്കുകയാണ് ജയ് ദേവ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
എന്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്.
ഭർത്താവിന്റെ പോസ്റ്റിന് പിന്നാലെ കമന്റുമായി ലക്ഷ്മിപ്രിയയും രംഗത്തെത്തി.
“അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എന്റെ മുത്തിന്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി” ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.