മലയാളത്തിലെ വില്ലന്‍മാരെല്ലാം ഒരുമിച്ചാല്‍; വൈറലായൊരു മാഷ് അപ് വീഡിയോ

December 2, 2018

തീയറ്ററുകളില്‍ പലപ്പോഴും നായകന്‍മാര്‍ക്കൊപ്പംതന്നെ വില്ലന്‍മാര്‍ക്കും കാണികളുടെ കൈയടികളും ആര്‍പ്പുവിളികളുമൊക്കെ ലഭിക്കാറുണ്ട്. ഇപ്പോഴിതാ മലയാള ചലച്ചിത്ര ലോകത്തിലെ പ്രധാന വില്ലന്‍മാരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയിരിക്കുന്ന ഒരു മാഷ് അപ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പഴയ സിനിമകളിലെ വില്ലന്‍മാര്‍ മുതല്‍ ന്യൂജനറേഷന്‍ വില്ലന്‍മാര്‍ വരെ ഈ മാഷ് അപില്‍ ഇടം നേടിയിട്ടുണ്ട്. എഡിറ്ററായ അരുണ്‍ പി ജിയാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.

വില്ലന്മാരുടെ ഡയലോഗുകളും മാഷ്അപില്‍ കൃത്യമായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. കലഭവന്‍ മണിയുടെ രംഗത്തോടെയാണ് മാഷ് അപ് വീഡിയോ അവസാനിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.