ചെറുപ്പം നിലനിർത്താൻ ചില പൊടികൈകൾ…
എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. പ്രായം കൂടുന്നതനുസരിച്ച് സൗന്ദര്യം കുറയാറുണ്ട്. അതുകൊണ്ടുതന്നെ ചെറുപ്പം നിലനിർത്തി എപ്പോഴും ചുറുചുറുക്കോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രായം വർധിക്കുന്നത് സൗന്ദര്യത്തെ ബാധിക്കാറുണ്ട്. അതുപോലെ തന്നെ ജോലി സംബന്ധമായ അസ്വസ്ഥകൾ, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥ ഇവയെല്ലാം വാർദ്ധക്യത്തെ വേഗത്തിലാക്കാൻ കാരണമാകുന്നവയാണ്.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാർദ്ധക്യത്തെ അല്പം മാറ്റിവയ്ക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.. ദിവസവും നാലു മുതല്‍ അഞ്ച് ലിറ്റര്‍ വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നശിച്ചുപോകുന്ന കോശങ്ങള്‍ക്ക് പകരം പുതിയത് ഉണ്ടാകാനും വെള്ളം ആവശ്യമാണ്. പുതിയ കോശങ്ങളുണ്ടായെങ്കില് മാത്രമേ ചെറുപ്പമായിരിക്കുകയുള്ളു.
പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവരുടെ ശരീരം പെട്ടന്ന് വരള്‍ച്ച പോലുള്ള അസുഖം ഉണ്ടാകുന്നതിനും ചര്‍മ്മം ചുളിഞ്ഞ് തൂങ്ങുന്നത്, പാടുകള്‍ വരുന്നത്- ഇവയ്ക്കെല്ലാം ഈ അസുഖങ്ങള്‍ കാരണമായേക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതെ സൂക്ഷിക്കണം.
നല്ല ഉറക്കം വളരെ പ്രധാനമാണ്. ദിവസത്തില്‍ ഏഴ് മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. പഴയ കോശങ്ങള്‍ നശിച്ച് പുതിയത് ഉണ്ടായിവരുന്ന പ്രക്രിയയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം. അതിനാല്‍ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയെന്നതാണ് വാര്‍ധക്യത്തെ നീക്കിനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു വഴി.