ശ്രദ്ധേയമായി പരിയേറും പെരുമാളിന്റെ മെയ്ക്കിങ്; വീഡിയോ കാണാം

December 3, 2018

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിയ തമിഴ് ചിത്രമാണ് ‘പരിയേറും പെരുമാള്‍’. പൂര്‍ണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധാരാളം രാഷ്ട്രീയ സാമൂഹിക സംഭവങ്ങല്‍ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മെയ്ക്കിങ് വീഡിയോയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു.

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ രചനയും മാരി സെല്‍വരാജ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച മാരി സെല്‍വരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിയേറും പെരുമാള്‍. കുതിരപ്പുറത്തേറിവരുന്ന പെരുമാള്‍ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം. അതിജീവനവും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അംബേദ്ക്കര്‍ രാഷ്ച്രീയം വ്യക്തമായി പറയുന്നുണ്ട് ചിത്രത്തില്‍.

മനുഷ്യ കഥാപാത്രങ്ങള്‍ക്കു പുറമെ കറുപ്പി എന്ന നായയും ചിത്രത്തില്‍ ഒരു കഥാപാത്രത്തേപ്പോലെ നിലകൊള്ളുന്നുണ്ട്. കതിറും ആനന്ദിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്. വക്കീലാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് കതിരിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more: ടൊവിനോ, ധനുഷ് ചിത്രം ‘മാരി -2’ ചിത്രീകരണം പൂർത്തിയാക്കി; ചിത്രം ഉടൻ

തീയറ്ററുകളില്‍ പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ രംഗങ്ങളുടെ പുതിയ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് മെയ്ക്കിങ് വീഡിയോയ്ക്ക് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത മെയ്ക്കിങ് വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.