എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..

December 17, 2018

എരിവുള്ള ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അൽപമൊന്ന് ശ്രദ്ധിക്കാം..എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകരുത്.

സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും അത് മറ്റസുഖങ്ങളിലേക്ക് നമ്മെ എത്തിക്കുകയൂം ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്ക് അധികം എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിക്കരുത്. ഇത് ഒരുപാട് രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണങ്ങളിൽ ആവശ്യത്തിന് മാത്രം എരിവ് ചേർക്കുക.

Read also: പാലിലെ മായം തിരിച്ചറിയാൻ ചില എളുപ്പ വഴികൾ…