കോട്ടയത്തെ മൂത്തപിള്ളേച്ചനെ കെട്ടാന്‍ ചട്ടയും മുണ്ടുമുടുത്ത് ടോപ് സിംഗര്‍ വേദിയില്‍ കൃഷ്ണദിയ; വിഡിയോ കാണാം

December 1, 2018

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരിപാടിയണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടുമായി വേദിയിലെത്തുന്ന കുട്ടിപ്പാട്ടുകാരാണ് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടംപിടിച്ചിരിക്കുന്നത്. കാരക്ടര്‍ റൗണ്ടില്‍ പാടാനെത്തിയ കൃഷ്ണദിയ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍… എന്ന ഗാനമാണ് കുട്ടിപ്പാട്ടുകാരി ടോപ് സിംഗര്‍ വേദിയില്‍ ആലപിച്ചത്. ചട്ടയും മുണ്ടുമുടുത്ത് തകര്‍പ്പന്‍ ഒരു അമ്മച്ചി ലുക്കിലായിരുന്നു കുട്ടിത്താരം.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.