ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാം ഈ ജ്യൂസ്..
ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷത്തിനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. കണ്ണിന്റെ കാഴ്ചക്കും ഉദര സംബന്ധമായ രോഗങ്ങൾക്കും സൗന്ദര്യം സംരക്ഷിക്കുന്നതിനും ദിവസവും ക്യരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം.
വെറും വയറ്റിൽ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകും. ഗർഭകാലത്ത് ചർമ്മവും ആരോഗ്യവും സംരക്ഷിക്കുന്നത് ക്യാരറ്റ് ജ്യൂസ് ശീലമാക്കാം. കുട്ടികൾക്ക് ക്യാരറ്റ് നൽകുന്നത് വളരെ നല്ലതാണ്. കുട്ടികളിൽ കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ലത് ദിവസവും ഓരോ ക്യാരറ്റ് നൽകുക എന്നതാണ്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ക്യാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുപോലെത്തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് ക്യാരറ്റ്. ക്യാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ക്യാരറ്റ്.