കുട്ടിപ്രണയവുമായ് ‘എന്നോട് പറ ഐലവ് യു’വിലെ ഗാനം
കുട്ടിപ്രണയം പറഞ്ഞ് ‘എന്നോട് പറ ഐവവ് യൂന്ന്’ എന്ന പുതിയ സിനിമയിലെ ഗാനം. നവാഗതനായ നിഖില്‍ വാഹിദ് ആണ് ചിത്രത്തിന്റെ സംവിധായകന്. ‘അല്ലാഹ് അവളെന്റെ പെണ്ണാകണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനത്തിന്റെ ആലാപനം.
രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രണയം പശ്ചാത്തലമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അര്‍ഷാദ് കെ റഹീമിന്റേതാണ് ഗാനത്തിലെ വരികള്‍. അര്ജുന് വി അക്ഷയയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന് തന്റെ ഫെയ്സ്ബുക്ക് പേജിലുടെയാണ് ഗാനം ആരാധകര്‍ക്കായി പങ്കുവെച്ചത്.
എന്നോട് പറ ഐലവ് യു എന്ന ചിത്രത്തില്‍ കൂടുതലും അണിനിരക്കുന്നത് പുതുമുഖതാരങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എം എസ് വി ഫിലിംസിന്റെ ബാനറില്‍ അഞ്ചാളന് ഷിഹാബ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.