“കബാലി”; സോഷ്യൽ മീഡിയയെ പൊട്ടിചിരിപ്പിച്ച് ഒരു ഉത്തരകടലാസ്..

January 23, 2019

ക, ലി, ബാ… ഈ അക്ഷരങ്ങൾ കുട്ടി ഒരു വാക്കുണ്ടാക്കാൻ പറഞ്ഞാൽ എന്തായിരിക്കും ചെയ്യുക…? ഇങ്ങനെ ഇരു ചോദ്യം വന്നപ്പോൾ പക്ഷെ ഒരു സംശയവും കൂടാതെ കബാലി എന്ന് എഴുതിയ രണ്ടാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

ക്രമം തെറ്റിച്ച അക്ഷരങ്ങള്‍ ശരിയായ വിധത്തില്‍ എഴുതാനായിരുന്നു ചോദ്യത്തില്‍ ഉണ്ടായിരുന്നത്. ‘ന്‍, ര്യ, സൂ’ എന്നത് ‘സൂര്യന്‍’ എന്നും ‘ച്ച, പൂ’ എന്നത് ‘പൂച്ച’ എന്നും എഴുതിയ കുട്ടി ‘ക, ലി, ബാ’ എന്നുള്ളതിന് ‘കബാലി’ എന്നാണ് ഉത്തരമെഴുതിയത്. കബാലി’ എന്നെഴുതിയതിന് വട്ടം വരച്ച അധ്യാപകന്‍ തൊട്ടപ്പുറത്ത് ‘ബാലിക’ എന്ന് എഴുതി ചേര്‍ത്തിരിക്കുന്നതും പേപ്പറിൽ കാണാം.

2016ല്‍ റിലീസ് ചെയ്ത പാ രഞ്ജിത്തിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് കബാലി. ഇന്ത്യയില്‍ മാത്രം 3200 സ്‌ക്രീനുകളില്‍ റിലീസിനെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്