പഞ്ചഭൂതങ്ങളുടെ കഥ പറഞ്ഞ് ‘പ്രാണ’യിലെ ആദ്യ ഗാനം; വീഡിയോ കാണാം…

January 14, 2019

നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രാണ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന സംസ്കൃത ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഗായിക ശില്‍പ്പാ രാജ് തന്നെയാണ് ഗാനത്തിനും നിറഞ്ഞുനിൽക്കുന്നത്.

നാല് ഭാഷകളില്‍ ഒരുമിച്ച്‌ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്  ഛായാഗ്രഹകൻ  പി.സി ശ്രീറാമാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.