സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടി ആറു വയസുകാരൻ ഹെയർകട്ട് സ്പെഷ്യലിസ്റ്റ്; വീഡിയോ കാണാം..

January 19, 2019

ആരു കണ്ടാലും ആദ്യമൊന്ന് ഞെട്ടിപ്പോകും… ഈ കൊച്ചുകുട്ടി മുടിയിൽ എന്തുചെയ്യുകയാണെന്ന് സംശയവും വരും. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോഴല്ലേ പിടികിട്ടൂ ഇവനാള് ചില്ലറക്കാരനല്ലായെന്ന്..  ചൈനയിൽനിന്നുള്ള ജിയാങ് ഹോംഗ്ഖി എന്ന ആറു വയസുകാരനാണ് ഈ മിടുക്കൻ.

മുടി മുറിക്കുന്നതിൽ പ്രാവിണ്യം നേടിയ മുതിർന്ന ആളുകളെപോലെത്തന്നെ വളരെ ശ്രദ്ധിച്ച് ആസ്വദിച്ച് മുടി മുറിക്കുന്ന ജിയാങാണ് സാമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ താരം. തന്റെ പ്രൊഫഷണൽ സ്റ്റൈലുകൊണ്ട് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ഈ കുട്ടിമിടുക്കൻ.. എല്ലാ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ഈ മിടുക്കൻ മുടി മുറിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

ജിയാങ് ഹോംഗ്ഖിയുടെ മാതാപിതാക്കളും ഹെയർ സ്പെഷ്യലിസ്റ്റുകളാണ്. അവർ ചെയ്യുന്നത് കണ്ടാണ് ഈ മിടുക്കൻ മുടി മുറിക്കാൻ പഠിച്ചത്. വീഡിയോ കാണാം..