റാംപിൽ ചുവടുവെച്ച താരങ്ങൾക്കൊപ്പം കൗതുകമുണർത്തി നായക്കുട്ടിയും; രസകരമായ വീഡിയോ കാണാം..

January 18, 2019

നിരവധി ആരാധകരുള്ള താരമാണ് സിദ്ധാർഥ്‌ മൽഹോത്ര. എന്നാൽ ഇത്തവണ താരത്തിന്റെ റാംപിൽ പക്ഷെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് സിദ്ധാർഥ്‌ ആയിരുന്നില്ല. പകരം ഒരു നായകുട്ടിയായിരുന്നു.  ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിൽ രോഹിത് ബാൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് സുന്ദരിമാരും സിദ്ധാർത്ഥും എത്തിയത്.

എന്നാൽ താരത്തിന് മുമ്പേ തന്നെ സ്റ്റേജ് കൈയ്യടക്കിയ നായക്കുട്ടി സ്റ്റേജ് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം വളരെ സാവധാനത്തിലാണ് പുറത്തേയ്ക്ക് പോയത്. ക്യാറ്റ് വാക്ക് നടത്തുക മാത്രമല്ല, സുന്ദരിമാർക്കൊപ്പം ചിത്രങ്ങൾ എടുക്കാനും ഈ നായക്കുട്ടി നിന്നുകൊടുത്തു. അവസാനം സംഘാടകരുടെ ഇടപെടലുമൂലമാണ് നായക്കുട്ടിയെ വേദിയിൽ നിന്നും ഒഴിവാക്കിയത്.

എന്നാൽ നായയുടെ അപ്രതീക്ഷിത രംഗപ്രവേശനം വേദിയിൽ കൗതുകമുണർത്തി. കക്ഷി എങ്ങനെയാണ് വേദിയിൽ കയറികൂടിയതെന്ന് ആർക്കും ഒരു വിവരവുമില്ലെന്നതാണ് മറ്റൊരു കൗതുകവാർത്ത… രസകരമായ വീഡിയോ കാണാം…

 

View this post on Instagram

 

And they all posed so well ❤️❤️❤️ #dogsofinstagram #dogsonramp #rohitbal @viralbhayani

A post shared by Viral Bhayani (@viralbhayani) on