വിധികർത്താക്കളുടെ മനം കവരാൻ പട്ടുപാവാടയിൽ പാട്ടുപാടാൻ എത്തിയ സുന്ദരിക്കുട്ടി; വീഡിയോ കാണാം..

January 11, 2019

ആരാധക ഹൃദയങ്ങൾ കീഴടക്കാൻ ടോപ് സിംഗർ വേദിയിൽ അതിമനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് വൈഷ്ണവിക്കുട്ടി. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘പെണ്ണെ പെണ്ണെ നിൻ കല്യാണമായി’ എന്ന സുന്ദര ഗാനവുമായാണ് വൈഷ്ണവിക്കുട്ടി വേദിയിൽ എത്തിയത്. ഫാമിലി റൗണ്ടിലെ ഈ പാട്ടിനൊപ്പം നൃത്തവും അഭിനയവുമൊക്കെയായി വേദിയെ കീഴടക്കി വൈഷ്ണവിക്കുട്ടിയും കുടുംബവും. ഒപ്പം വൈഷ്ണവിക്കുട്ടിയെ കെട്ടാൻ വരനായി ശ്രീഹരിമോൻ കൂടി വേദിയിൽ എത്തിയപ്പോൾ വേദി ശരിക്കും ഒരു കല്യാണ വീടായി.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..