പുതിയ ലുക്കിൽ അനുഷ്‌ക; 17-കാരിയെപ്പോലെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം..

February 13, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്കും ബാഗമതിക്കും ശേഷം അനുഷ്ക ഷെട്ടിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ താരത്തിന് വണ്ണം  കൂടിയതിനാൽ പല ചിത്രങ്ങളിൽ നിന്നും ഒഴിവാക്കിയെന്നുള്ള ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ തടി കുറച്ച് ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ എത്തിയിരിക്കുകയാണ് താരം.

അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രങ്ങൾ കാണാം..