നട്സും ആരോഗ്യവും അറിഞ്ഞിരിക്കാം ചില രഹസ്യങ്ങൾ…

ഇന്ന് മിക്കവരെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണവും ആരോഗ്യ പ്രശ്നനങ്ങളും. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് നട്സ് കഴിക്കുന്നത് ശീലമാക്കുക എന്നത്. ആരോഗ്യ പരിപാലനത്തിൽ നട്സിനുള്ള സ്ഥാനം ചില്ലറയല്ല. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ഡ്രൈ ഫ്രൂട്സ്.
ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്ത, വാള്‍നട്സ്, ഉണക്ക മുന്തിരി എന്നിവയെല്ലാം ആരോഗ്യ സംരക്ഷണം ഉറപ്പ് നൽകുന്ന ഭക്ഷ്യ വസ്തുക്കളാണ്. ദിവസവും മിതമായ അളവില്‍ ഡ്രൈ ഫ്രൂട്സ് കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്കുന്നു. നട്സ് മിക്കവാറും നല്ല കൊഴുപ്പുകളുടെ കലവറയാണ്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ അകറ്റാനുമെല്ലാം ഏറെ പ്രയോജനം നല്കുന്നവയാണ് ഇവ.
നട്സ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ്. വിളര്‍ച്ചാ പ്രശ്നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ഭക്ഷണ വസ്തുവാണ് നട്സ്. ഇവ അയേണ്‍ സമ്പുഷ്ടമാണ്. അനീമിയ പോലുളള പ്രശനങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഡ്രൈ നട്സും ഫ്രൂട്സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമായവയാണ് ഇവ.
ഹൃദ്രോഗങ്ങള്‍ തടയാന്‍ നല്ലൊരു മരുന്ന് കൂടിയാണ് ഡ്രൈ ഫ്രൂട്സ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.
അതുപോലെ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും ഇത് സഹായിക്കും