യുവത്വം തുളുമ്പുന്ന ചർമ്മത്തിന് ചില പൊടികൈകൾ…

February 9, 2019

വാർദ്ധക്യത്തിലും യുവത്വം തുളുമ്പുന്ന ചർമ്മവുമായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ചർമ്മം കണ്ടാൽ കൂടുതൽ പ്രായം തോന്നിക്കുന്നതാണ് ഇന്ന്  മിക്കവരെയും അലട്ടുന്ന പ്രശ്നം എന്നതാണ് യാഥാർഥ്യം.

മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴേയുള്ള കറുപ്പ്, രക്തപ്രസാദമില്ലാത്ത വിളറി വെളുത്ത ചര്‍മം അയഞ്ഞു തൂങ്ങുന്ന ചര്‍മം എന്നിവ പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്.

എന്നാൽ ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്‌ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം ഇതുണ്ടാകുന്നതിനുള്ള കാരണങ്ങളാണ്.

Read also:ചർമ്മ സംരക്ഷണം മുതൽ ക്യാൻസർ പ്രതിരോധിക്കാൻ വരെ അത്യുത്തമം ഈ പഴം…

ഇതിന് പരിഹാരമായി വീട്ടിൽ തന്നെ പരീക്ഷിക്കവുന്ന ചില പൊടികൈകൾ നോക്കാം..

മുഖകാന്തിക്ക് ഏറ്റവും നല്ല മാർഗമാണ് കുക്കുമ്പർ ഫേസ്‌പാക്ക്. കുക്കുമ്പറിൽ സിലിക അടങ്ങിയതാണ്. അതിനാൽ ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു തോന്നാൻ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്‍കി ചര്‍മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പർ കട്ട് ചെയ്ത ശേഷം  ഒരു മുട്ടയുടെ  വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്‍പം പുതിന ഇല, അല്‍പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇവ എല്ലാംകൂടി ചേർത്ത് അരച്ചെടുക്കുക. ഇത് മുഖത്തു പുരട്ടി കുറച്ച് സമയങ്ങൾക്ക് ശേഷം കഴുകി കളയുക.

ഒരു കപ്പ് മോരില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്‌സ്മീല്‍ തണുത്തതിന് ശേഷം ചേര്‍ത്തിളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്.