ജമ്മുകശ്മീർ ഭീകരാക്രമണം; വീരമൃത്യ വരിച്ച ജവാന്മാർക്ക് ആരാദഞ്ജലികൾ 

February 15, 2019

ജമ്മുകശ്മീരിലെ ഭീകരമണത്തിൽ ഞെട്ടി ഇന്ത്യ. ഇന്നലെ സൈനീക വ്യൂഹത്തിന് നേരെയുണ്ടായത് മൂന്ന് വർഷത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും  വലിയ ഭീകരാക്രമണം. പുൽവാമ ജില്ലയിലെ അവന്തിപ്പേറിലാണ് സി ആർ പി എഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഇതിൽ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു മലയാളിയും കൊലപ്പെട്ടു. വയനാട് സ്വദേശിയായ വസന്തകുമാറാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന ഏകദേശം രണ്ടായിരത്തഞ്ഞൂറോളം സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ആക്രമികൾ ഓടിച്ചു കയറ്റുകയായിരുന്നു. എഴുപത് വാഹനങ്ങളാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ സൈനികര്‍ സഞ്ചരിച്ച രണ്ട് ബസുകളാണ് ഭീകരവാദികള്‍ ഉന്നംവച്ചത്. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസില്‍ 40 സൈനികരാണ് ഉണ്ടായിരുന്നത്.

സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനവും ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.പുല്‍വാമ സ്വദേശിയും ജയ്‌ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധര്‍ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.