കോണ്‍ഫറന്‍സ് കോളിനായ് പുതിയ ആപ്പ് പുറത്തിറക്കി ജിയോ

February 23, 2019

കോണ്‍ഫറന്‍സ് കോളിങിനായ് പുതിയ ആപ്ലിക്കേഷന്‍ ജിയോ പുറത്തിറക്കി. ജിയോ ഗ്രൂപ്പ് ടോക്ക് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ആന്‍ഡ്രോയ്ഡ് ഫോണുകളിലായിരിക്കും ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുക. ജിയോ കണക്ഷന്‍ ഉള്ളവര്‍ക്ക് എല്‍ടിഇ(വോള്‍ട്) ഉപയോഗിച്ച് ഗ്രൂപ്പ് കോളിങ്ങിന് സൗകര്യം ഒരുക്കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ജിയോ ഗ്രൂപ്പ് ടോക്കിന്റെ ട്രെയല്‍ ലഭ്യമാകും. ജിയോ നമ്പറില്‍ ഉപഭോക്താക്കള്‍ സൈന്‍ഇന്‍ ചെയ്താല്‍ ആപ് പ്രവര്‍ത്തനസജ്ജമാകും. ഒരേ സമയം പത്ത് ആളുകള്‍ക്ക് വരെ ഈ ഗ്രൂപ്പ് ടോക്കിലൂടെ സംസാരിക്കാന്‍ സാധിക്കും.

ആവശ്യമെങ്കില്‍ കോണ്‍ഫറന്‍സ്‌കോള്‍ വ്യക്തിഗതമായി നിശബ്ദമാക്കാനും ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനുമുള്ള സൗകര്യം ഉണ്ട്.