സൗന്ദര്യ രജനികാന്ത് വിവാഹിതയായി; വീഡിയോ കാണാം..

February 11, 2019

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയായി. നടനും ബിസ്സിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലിൽ വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടന്ന പ്രീ വെഡിങ് റിസപ്‌ഷന്റെയും വിവാഹ ഒരുക്കങ്ങളുടെയും ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പേരകുട്ടികൾക്കൊപ്പമുള്ള രജനികാന്തിന്റെ നൃത്തത്തിന്റെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണാം..